കാലവര്‍ഷക്കെടുതി: സഹായവും പ്രാര്‍ത്ഥനയും വേണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂര്‍: കാലവര്‍ഷക്കെടുതികളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു പരമാവധി സഹായങ്ങള്‍ നല്‍കണമെന്ന് തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
നല്ല കാലാവസ്ഥയ്ക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കണമെന്ന് വൈദികരോടും സന്യസ്തരോടും വിശ്വാസികളോടും ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു.

മഴക്കെടുതികളില്‍ മരിച്ചവരുടെ കുടുംബങ്ങളടക്കം പ്രളയത്തില്‍ ക്‌ളേശിക്കുന്നവരെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ടു വരണം. ഇടവകകളും സ്ഥാപനങ്ങളും മുന്‍കൈയെടുക്കണമെന്നും എറണാകുളത്ത് മെത്രാന്മാരുടെ ധ്യാനത്തില്‍ പങ്കെടുക്കുന്ന മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭ്യര്‍ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here