സീറോമലബാര്‍ ഡിസംബര്‍ 27, യോഹ 21:20-24 – അനുഗമിക്കുക

”ഞാന്‍ വരുന്നതുവരെ ഇവന്‍ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഹിതമെങ്കില്‍ നിനക്കെന്ത്? നീ എന്നെ അനുഗമിക്കുക.” പത്രോസിനോടുള്ള യേശുവിന്റെ ഈ മറുപടി നമ്മള്‍ എല്ലാവരോടും പറയുന്നതായി നമ്മള്‍ കരുതേണ്ടതുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ക്രിസ്തുവിനെ അനുഗമിക്കുക എന്നതാണ്. മറ്റെല്ലാ കാര്യങ്ങളും അതിനുശേഷം വരുന്നതാണ്. പത്രോസിന്റെ ചോദ്യം, ഒപ്പമുള്ള ശിഷ്യനെക്കുറിച്ചാണ്. സഹശിഷ്യനെക്കുറിച്ചുള്ള പത്രോസിന്റെ ആകുലതയ്ക്കുള്ള യേശുവിന്റെ മറുപടി – നീ എന്നെ അനുഗമിക്കുക എന്നതാണ്. നമ്മുടേയും ജീവിതത്തിലെ ആകുലത മറ്റ് വ്യക്തികളെക്കുറിച്ചാണ്. അപരനെക്കുറിച്ചുള്ള ദൈവഹിതത്തെ ഓര്‍ത്ത് നമ്മള്‍ എന്തിനാണ് അധികം ആകുലപ്പെടുന്നത്. അത് വിശ്വസ്തതയോടെ നീ ചെയ്യുക.
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply