ദൈ​വ​ശാ​സ്ത്ര പണ്ഡിതൻ ഫാ. റോബർട്ട് മുറേ അന്തരിച്ചു

ല​ണ്ട​ൻ: സു​റി​യാ​നി ഭാ​ഷ​യി​ലും ദൈ​വ​ശാ​സ്ത്ര​ത്തി​ലും പ​ണ്ഡി​ത​നാ​യി​രു​ന്ന ഫാ. ​റോ​ബ​ർ​ട്ട് മു​റേ എ​സ്.​ജെ (92) അ​ന്ത​രി​ച്ചു. 92 വയസ്സായിരിന്നു. ഹീബ്രു, സുറിയാനി, അറമായിക്, പേര്‍ഷ്യന്‍ തുടങ്ങി 12 ഭാഷകളില്‍ വിദഗ്ധനായിരുന്നു. പ്രൊ​ട്ട​സ്റ്റ​ന്‍റ് മി​ഷ​ന​റി​മാ​രു​ടെ മ​ക​നായിരുന്ന അദ്ദേഹം ഓ​ക്സ്ഫ​ഡി​ൽ ബി​രു​ദ​പ​ഠ​നം ന​ട​ത്തു​ന്പോ​ഴാ​ണു ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ ചേ​രു​ന്ന​ത്.

ഓ​ക്സ്ഫ​ഡി​ൽ ബി​രു​ദ​പ​ഠ​നം ന​ട​ത്തു​ന്പോ​ഴാ​ണു ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ ചേ​രു​ന്ന​ത്. 1949-ൽ ​ഈ​ശോ​സ​ഭ​യി​ൽ ചേ​ർ​ന്നു. 1959-ല്‍ തിരുപട്ടം സ്വീകരിച്ചു. പി​ന്നീ​ട് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ല​ണ്ട​നു കീ​ഴി​ലു​ള്ള ഹീ​ത്രോ​പ് കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി. ഇന്നു ലണ്ടനിലെ മെയ്ഫെയര്‍ അമലോത്ഭവ ദേവാലയത്തില്‍ വൈകീട്ട് മൂന്നു മണിക്ക് അനുസ്മരണ ബലി നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply