ക്രൊയേഷ്യ & ഫ്രാന്‍സ് ഫൈനല്‍: രസകരമായ വിശ്വാസ ചരിത്രം

വിശ്വാസത്തിന്റെ ചുവടുവയ്പ്പായി ഈ ഫിഫ വേള്‍ഡ് കപ്പിനെ നമുക്ക് കാണാം. വിശ്വാസവും, കരുത്തും ഒരേപോലെ മുറുകെ പിടിച്ചു, മുന്നോട്ടു ഒരേ ലക്ഷ്യത്തോടെയുള്ള കുതിപ്പ്. ആരാധക – ലക്ഷങ്ങളെ വേദനയിലാഴ്ത്തി പല ടീമുകളും കടന്നു പോയി; പ്രതീക്ഷിക്കാത്ത ചിലരൊക്കെ വിജയം കൊയ്തു. അവരില്‍ ഒരുപക്ഷേ ഇന്ന് ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നത് ക്രൊയേഷ്യയേയും ഫ്രാന്‍സിനെയും ആണ്.

ക്രൊയേഷ്യയും ഫ്രാന്‍സും. മത്സരത്തില്‍ രണ്ടു വശത്ത് നില്‍ക്കുന്നവരാണെങ്കിലും വിശ്വാസത്തിന്റെയും ഭക്തിയുടെയും കാര്യത്തില്‍ രണ്ടും തീവ്ര – കത്തോലിക അടിത്തറയുള്ള രാജ്യങ്ങളാണ്.

ഇംഗ്ലണ്ടുമായി മത്സരിച്ചു ചരിത്ര നേട്ടം കൊയ്തു ആദ്യമായി ഫൈനലില്‍ പ്രവേശനം ലഭിച്ച അവര്‍ക്ക് കഠിനാധ്വാനത്തോടൊപ്പം പറയാന്‍ വിശ്വാസത്തിന്റെ ഒരു നീണ്ട പ്രയാണം കൂടിയുണ്ട്.

ക്രൊയേഷ്യയും കത്തോലിക വിശ്വാസവും

യേശു ജീവിച്ചിരുന്ന സമയത്ത് ക്രൊയേഷ്യയും ബാല്‍ക്കന്‍ പെനിന്‍സുല ഉള്‍പ്പെടുന്ന പ്രദേശങ്ങളും റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. അതില്‍ മിക്ക പ്രദേശങ്ങളും ഡാല്‍മേഷ്യയുടെ റോമന്‍ പ്രവശ്യയില്‍ ഉള്‍പ്പെടുന്നവയുമായിരുന്നു.

‘ഇലിറികം’ (Illyricum) എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെട്ട ഡാല്‍മേഷ്യ, അഡ്രിയാട്ടിക് കടലിനോടു ചേര്‍ന്ന പ്രദേശമാണ്.  സാമ്രാജ്യത്തില്‍  ഉടനീളം  ഉള്ള റോമന്‍ ജനതയും, അവരുമായി ബന്ധപ്പെട്ട മതവിശ്വാസികളും വിശ്വാസങ്ങളും ഒക്കെ ഉള്ള ഒരു പ്രദേശമായിരുന്നു ഡാല്‍മേഷ്യ.  ക്രിസ്തു ജീവിച്ചിരുന്ന കാലഘട്ടത്തില്‍ അവിടെ ജൂതന്മാരും ഉണ്ടായിരുന്നു. ക്രൈസ്തവ സുവിശേഷവത്കരണത്തിന്റെ സമയത്ത് ഇതില്‍ വലിയ ഒരു വിഭാഗം ജൂതന്മാരും ക്രിസ്തുമതതിലേക്ക് പരിവര്‍ത്തനം ചെയ്തു.

വിശുദ്ധ പൗലോസിന്റെ ശിഷ്യനായിരുന്ന തിത്തുസ്,  ഡാല്‍മേഷ്യയിലേക്ക് വന്നതായും അവിടെ തന്നെയാണ് മരണമടഞ്ഞതെന്നും  വിശുദ്ധ പൗലോസ് തിമൊത്തിക്കെഴുതിയ എഴുതിയ രണ്ടാമത്തെ ലേഖനത്തില്‍  പറയുന്നു.

വിശുദ്ധ പൗലോസും  ഡാല്‍മേഷ്യയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന സൂചനകള്‍ ഉണ്ട്.  അദ്ദേഹം, റോമാക്കാര്‍ക്ക് എഴുതിയ കത്തില്‍,  ‘ഇലിറികം’ സന്ദര്‍ശിച്ചതായി ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം പറഞ്ഞത് ഇന്നത്തെ അല്‍ബേനിയ എന്ന് വിശേഷിപ്പിക്കുന്ന ഗ്രീസിന്റെ ഒരു ഭാഗം ആണെന്നും പറയപ്പെടുന്നു.

ആറാം നൂറ്റാണ്ടില്‍ ഡാല്‍മേഷ്യയിലേക്ക് കുടിയേറിയ ക്രൊയേഷ്യക്കാരായ ചിലര്‍, ആദ്യ കാലത്ത് ഏറെ പ്രാചീനമായ ചില ആദിവാസി മതങ്ങള്‍ സ്വീകരിച്ചിരുന്നു. പിന്നീടു ബൈസന്‍ന്‍റൈന്‍, ബെനെഡിക്ട്ടൈന്‍ മിഷണറിമാരുടെ  സ്വാധീനത്തോടു കൂടി കത്തോലിക്കാ സഭയിലേക്ക് പരിവര്‍ത്തനം ചെയ്തതായും കരുതപ്പെടുന്നു.

ഒന്‍പതാം നൂറ്റാണ്ടോടു കൂടി  ക്രൊയേഷ്യക്കാര്‍  പൂര്‍ണമായും ക്രൈസ്തവ വിശ്വാസികളായി മാറി, മാര്‍പ്പാപ്പയുമായും ബന്ധത്തിലായി.

ഫ്രാന്‍സും കത്തോലിക വിശ്വാസവും 

‘സഭയുടെ ഏറ്റവും മൂത്ത പുത്രി’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന രാജ്യമാണ് ഫ്രാന്‍സ്. അത്രെയേറെ ചരിത്രമുണ്ട് ഫ്രാന്‍സിന്റെ കത്തോലിക വിശ്വാസത്തിനു പിന്നില്‍.

പുതിയ നിയമത്തിലെ കഥാപാത്രങ്ങളെയും ഫ്രാന്‍സിനെയും ബന്ധിപ്പിക്കുന്ന നിരവധി ഐതീഹ്യങ്ങള്‍ നിലവിലുണ്ട്. ലാസര്‍, മേരി, മാര്‍ത്ത എന്നിവരെ ഇസ്രായേലില്‍ നിന്നും നാട് കടത്തിയെന്നും, തുടര്‍ന്ന് അവര്‍ ഫ്രാന്‍സിന്റെ മെഡിറ്ററേനിയൻ തീരത്തേക്ക് തോണിയില്‍ യാത്ര ചെയ്തു എന്ന് പറയപ്പെടുന്നുണ്ട്. ലാസര്‍, മാര്‍സേയ്ലിയിലെ ആദ്യ മെത്രാന്‍ ആയിരുന്നെന്നും അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ ഫ്രാന്‍സിന്റെ ഭരണശിലാകേന്ദ്രമായ ബര്‍ഗണ്ടിയിലാണ് ഉള്ളതെന്നും പറയപ്പെടുന്നു.

 മഗ്‌ദലന മറിയം 40 വര്‍ഷങ്ങളോളം ഫ്രാന്‍സിലെ ഒരു ഗുഹയില്‍ കഴിഞ്ഞിരുന്നെന്നും  പറയപ്പെടുന്നു. ഫ്രാന്‍സിലെ പ്രശസ്തമായ മദലീന്‍ കുക്കീസ്, മഗ്‌ദലന മറിയത്തിന്റെ പേരില്‍ നിന്ന് വന്നതാണെന്ന് പോലും പറയപ്പെടുന്നുണ്ട്.

രണ്ടാം നൂറ്റാണ്ട് മുതല്‍ ആരംഭിച്ച ഫ്രാന്‍സിന്റെ കത്തോലിക സംസ്കാരം, 48 ക്രൈസ്തവരുടെ രക്തസാക്ഷിത്വം മുതല്‍ തുടങ്ങുന്നു. ക്ളോവിസ് ഒന്നാമന്‍ രാജാവാണ്, ഫ്രാന്‍സിന്റെ സ്ഥാപകന്‍ എന്ന് കരുതപ്പെടുന്നു. 496 – ലെ ക്രിസ്തുമസ് ദിനത്തില്‍ വിശുദ്ധ റെമിയുടെ കാര്‍മികത്വത്തില്‍ പേഗനിസത്തില്‍ നിന്ന് ക്രൈസ്തവ മതത്തിലേക്ക് ക്ളോവിസ് ഒന്നാമന്‍ രാജാവ് പരിവര്‍ത്തനം ചെയ്തു. അദ്ദേഹത്തിന്റെ മാമോദീസ ചടങ്ങ് ക്രൈസ്തവ മതത്തിന്റെ  അടിത്തറയായി കരുതപ്പെടുന്നു.

നിഗമനം 

ക്രൊയേഷ്യയേക്കുറിച്ച് ബൈബിളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതേ സമയം ഫ്രാന്‍സിനെ, കത്തോലിക വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മൂത്ത മകളായി കണക്കാക്കപ്പെടുകയും, ക്രൈസ്തവ അടിത്തറയില്‍ വ്യക്തമായ മുന്തൂക്കവും പഴക്കവും അവകാശപ്പെടുകയും ചെയ്യുന്നുണ്ട്. ഒരു താത്ത്വിക അവലോകനം നടത്തിയാല്‍ ബൈബിളിനെ പ്രാധാന്യം കൂടൂ. അതുകൊണ്ട്.

ക്രൊയേഷ്യ : ഫ്രാന്‍സ് 

      2 : 1

ക്രൊയേഷ്യയുടെ വിശുദ്ധന്‍മാര്‍‍ 

ക്രൊയേഷ്യയുടെ മദ്ധ്യസ്ഥന്‍ ആണ് വിശുദ്ധ ജോസഫ്‌. പരിശുദ്ധ കന്യാമറിയം കഴിഞ്ഞാല്‍ പിന്നെ  വിശുദ്ധ ജോസഫ്‌ കഴിയാതെ മറ്റൊരു വിശുദ്ധനും വിശുദ്ധയും ഇല്ല എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.

വിശുദ്ധ ജെറോമിന്റെ ജനനം ഡാല്‍മേഷ്യയില്ലായിരുന്നു. ബദല്‍ നവീകരണത്തിന്റെ വക്താവായ സെന്റ്‌ ലിയോപ്പോള്‍ഡ്, കപ്പൂച്ചിന്‍ മിഷണറിയായിരുന്ന സെന്റ്‌ ലിയോപോട്  മാന്‍ടിക്, ജറുസലേമില്‍ രക്തസാക്ഷിയായ സെന്റ്‌ നിക്കോളാസ് റ്റാവലിക് എന്നിവരൊക്കെ  ഡാല്‍മേഷ്യക്കാര്‍ ആയിരുന്നു.

15- ാം നൂറ്റാണ്ടില്‍ ഓട്ടോമാന്റെ അധിനിവേശത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ക്രൊയേഷ്യയുടെ രക്തസാക്ഷികളുടേയും,സൈനികരുടേയും ഓര്‍മയ്ക്കായി   ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 2003 – ല്‍ ഒരു പള്ളി സമര്‍പ്പിച്ചു. യേശുക്രിസ്തുവിന്റെ ശിഷ്യത്വം സ്വീകരിച്ച ഒരുപാട് ക്രൊയേഷ്യക്കാര്‍ക്ക്, പീഡനങ്ങള്‍ അനുഭവിക്കേണ്ടതായും രക്തസാക്ഷിത്വം വഹിക്കേണ്ടതായും വന്നു.

ഫ്രാന്‍സിന്റെ വിശുദ്ധന്‍മാര്‍‍ 

സെന്റ്‌ ജോൻ ഓഫ് ആർക്ക്, സെന്റ് ജോൺ വിയാനീ, സെന്റ് തെരേസ് ഓഫ് ലിസ്യു, സെൻറ് റെമി, സെന്റ് ഡെന്നീസ്, സെന്റ് പീറ്റർ ഫേബർ, സെന്റ് ഐസക്ക് ജോഗിസ്, ഫ്രാൻസിലെ സെന്റ് ലൂയിസ് IX, സെൻറ് വിൻസെന്റ് ഡി പോൾ…അങ്ങനെ ഫ്രാന്‍സിലെ വിശുദ്ധന്മാരുടെ നിര നീണ്ടുകൊണ്ടേ ഇരിക്കുന്നു.

നിഗമനം  

ചരിത്രം പരിശോധിച്ചാല്‍, ക്രൊയേഷ്യ, സഭയ്ക്ക് ഏറെ വിശുദ്ധരായവരെ നല്‍കിയിട്ടുണ്ട്, പക്ഷേ അവരില്‍ പലരും ഇന്നും അഞ്ജാതരാണ്. കാലാകാലങ്ങളായി ഒരുപാട് വിശുദ്ധര്‍ ഉണ്ടായെങ്കിലും മദ്ധ്യ- യൂറോപ്പിലെ വിശുദ്ധര്‍ക്ക്, പടിഞ്ഞാറന്‍ – യൂറോപ്പിനു ലഭിച്ച അംഗീകാരം ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ പടിഞ്ഞാറന്‍-യൂറോപ്പിലുള്ള ഫ്രാന്‍സിനു ഇവിടെ മുന്‍‌തൂക്കം ഉണ്ട്

ക്രൊയേഷ്യ : ഫ്രാന്‍സ് 

     1 : 2

ക്രൊയേഷ്യയുടെ കത്തീഡ്രലുകള്‍

ദി കത്തീഡ്രല്‍ ഓഫ് ദി അസ്സംപ്ഷന്‍ ഓഫ് ദി ബ്ലെസ്ട് വിര്‍ജിന്‍ മേരി എന്ന കന്യാമറിയത്തിന്റെ കത്തീഡ്രല്‍വാക്കുകള്‍ക്ക് അതീതമാണ്. അത്ര മനോഹരമാണ് അവ. 1200 – കളില്‍ നിര്‍മിച്ച അവ ഗോഥിക് ശൈലിയില്‍ പണികഴിപ്പിച്ചവെയാണ്.1800 – കളില്‍ അവ പുനര്‍ നിര്‍മ്മിച്ചിരുന്നു. മനുഷ്യനും പ്രകൃതിയും ഏല്‍പ്പിച്ച മുറിവുകളെ ചെറുത്തു നിന്ന ഈ  കത്തീഡ്രല്‍ ലോകത്തെ തന്നെ ഏറ്റവും വിശിഷ്ട്മായ പള്ളികള്‍ ഒന്നാണ്.

ഫ്രാന്‍സിന്റെ കത്തീഡ്രലുകള്‍ 

ദി കത്തീഡ്രല്‍ ചാര്‍ട്രേസ് അഥവാ  ചാര്‍ട്രേസ്  കത്തീഡ്രല്‍, ഗോഥിക് മാതൃകയിലുള്ള രൂപകല്‍പ്പനയില്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന ഒന്നാണ്. കുരിശു രൂപത്തിലുള്ള പള്ളിയുടെ മാതൃകയും അതിലെ ഗ്ലാസ്‌ ജനാലകളും ഒക്കെ ഇന്നും ശാസ്ത്രത്തിനു പോലും അതീതമായി നില്‍ക്കുന്ന സൃഷ്ടികളാണ്. യുനെസ്കോയുടെ ലോക പൈതൃക സൈറ്റില്‍ ഇടം പിടിച്ച ഇത് ഏറെ പ്രശസ്തമായ ഒരു കത്തീഡ്രലാണ്.

നിഗമനം   

 ചാര്‍ട്രേസ്  കത്തീഡ്രല്‍ പ്രസിദ്ധമാണ്. അതുപോലെ  തന്നെ  കത്തീഡ്രല്‍ ഓഫ് ദി അസ്സംപ്ഷന്‍ ഓഫ് ദി ബ്ലെസ്ട് വിര്‍ജിന്‍ മേരിയും. അതിനാല്‍ തന്ന.

ക്രൊയേഷ്യ : ഫ്രാന്‍സ് 

      1 :  1

ഇരു ടീമുകളും സമനിലയില്‍ എത്തുന്നത് ഫുട്ബോളില്‍ ആളുകള്‍ ഇഷ്ടപ്പെടാത്ത ഒന്ന് തന്നെയാണ്. പക്ഷെ വിശ്വാസത്തിന്റെ കാര്യത്തില്‍ ഇരു ടീമുകളും ഇപ്പോള്‍ സമനിലയിലാണ്!

ക്രൊയേഷ്യയും ഫ്രാന്‍സും. ആര് വിജയിക്കും? ആര് പരാജയപ്പെടും? അതോ സമനിലയില്‍ അവസാനിക്കുമോ?

വിജയം ആര്‍ക്കൊപ്പമായിരിക്കും എന്ന് അറിയാന്‍ ഞായര്‍ വരെ കാത്തിരുന്നേ മതിയാവൂ.

കടപ്പാട്: www.catholicnewsagency.com

Leave a Reply