ക്യൂബയിലെ വിമാനാപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പാ 

അനേകരുടെ ജീവനപകടപ്പെടുത്തിയ ക്യൂബയിലെ വിമാനദുരന്തത്തില്‍ മാര്‍പാപ്പാ ദുഃഖം രേഖപ്പെടുത്തി. ല ഹബാന അന്താരാഷ്ട്ര വിമാനത്താളത്തില്‍, വെള്ളിയാഴ്ചയാണ് രാജ്യത്തെ നടുക്കിയ അപകടം സംഭവിച്ചത്.

‘മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. മുറിവേറ്റവരുടെയും ഈ ദുരന്തംമൂലം വേദനിക്കുന്ന കുടുംബങ്ങളുടെയും വേദനയില്‍ ഞാനും പങ്കുചേരുന്നു. സ്വര്‍ഗ്ഗീയമായ സമാശ്വാസം നിങ്ങളെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യട്ടെ’. ഫ്രാന്‍സിസ് പാപ്പാ അറിയിച്ചു. വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ സന്ധ്യാഗോ ദെ കൂബ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ദിയോണിസിയൊ ഗില്ലേര്‍മൊ ഗര്‍സീയ ഇബാനെസ്സിന് പാപ്പായുടെ സന്ദേശം കൈമാറി.

യാത്രക്കാരും വിമാന ജീവനക്കാരും ഉള്‍പ്പെടെ 113 പേരാണ് അപകടം സംഭവിച്ച വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 110 പേരും കൊല്ലപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply