ഏഷ്യയിലെ ന്യൂനപക്ഷങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ 

ജനുവരി മാസം ഏഷ്യയിലെ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാനായി പാപ്പാ തീരുമാനിച്ചു. പപ്പയുടെ വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്വര്‍ക്ക് ആണ് ഈ കാര്യം പുറത്തു വിട്ടത്.

പാപ്പായുടെ വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്വര്‍ക്ക് മനുഷ്യരാശി അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിനും സഭയുടെ മിഷന്‍ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും സഹായിക്കുകയും മാർപ്പാപ്പയുടെ പ്രതിമാസ ഉദ്ദേശ്യങ്ങളെ തിരിച്ചറിഞ്ഞു ലോകത്തിൻറെ വെല്ലുവിളികളെ നേരിടാനായി പ്രാർത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പാപ്പായുടെ പ്രാര്‍ത്ഥനകളില്‍ നിന്ന് പ്രത്യേകം പ്രാര്‍ത്ഥന ആവശ്യമായ മേഖലകള്‍ തിരഞ്ഞെടുക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയാണ്  വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്വര്‍ക്ക് ചെയ്യുന്നത്.

ഇന്ന് വിവിധ സ്ഥലങ്ങളിൽ സഭ വളരെ ഗുരുതരമായ പീഡനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് എന്നും ക്രിസ്തുവിനോടുള്ള സ്നേഹത്താല്‍ പീഡിതരും വെറുക്കപ്പെട്ടവരും ആയ നിരവധി സഹോദരീ സഹോദരങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട് എന്നും അവര്‍ക്കായി പ്രാര്‍ത്ഥിക്കണം എന്നും പാപ്പാ വിശുദ്ധ സ്തെഫനോസിന്റെ തിരുനാളിനോട് അനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനപ്പെടുത്തിയാണ് ജനുവരി മാസം പാപ്പായോട് ചേര്‍ന്ന് ഏഷ്യയിലെ ന്യൂനപക്ഷങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക.

Leave a Reply