ഫ്രാന്‍സിസ് പാപ്പാ സഭകളുടെ ലോക കൗണ്‍സിലില്‍ പങ്കെടുക്കും 

2018 ജൂണ്‍ 21-ന് സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ വച്ചു നടക്കുന്ന സഭകളുടെ ലോക കൗണ്‍സിലിന്റെ സമ്മേളനത്തില്‍ ഫ്രാന്‍സിസ് പാപ്പാ പങ്കെടുക്കും. പാപ്പയുടെ സന്ദര്‍ശനം ചരിത്രത്തിലെ നാഴിക കല്ലായിരിക്കും എന്ന് കൗണ്‍സില്‍ അംഗങ്ങള്‍ അറിയിച്ചു.

‘ഡബ്ല്യുസിസിയും കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധത്തില്‍  നാഴികക്കല്ലായി ഈ സന്ദര്‍ശനത്തെ അടയാളപ്പെടുത്തുന്നു. സ്വിസ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയും പ്രാദേശിക കത്തോലിക്കര്‍ക്കായുള്ള കുര്‍ബാനയും ഈ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു’. ഡബ്ല്യുസിസി ജനറല്‍ സെക്രട്ടറി ഒലാവ് ഫ്യക്‌സേ പറഞ്ഞു.

പരിശുദ്ധ പിതാവു നടത്തുന്ന ഈ എക്യുമെനിക്കല്‍ തീര്‍ഥാടനത്തിന്റെ ലോഗോയും മേയ് 15-ാം തിയതി പ്രസിദ്ധപ്പെടുത്തി. തിരമാലകള്‍ക്ക് മീതെ തുഴയുന്ന ഒരു പായ്ക്കപ്പലിന്റെ ചിഹ്നം അടങ്ങിയതാണ് ലോഗോ. ലോകത്തില്‍ നീതിയും സമാധാനവും അന്വേഷിക്കുന്നതിനായി ഒരുമിച്ചു സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ക്രിസ്ത്യാനികളെ അത് പ്രതിനിധീകരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply