ഫുള്‍ട്ടന്‍ ജെ ഷീന്‍ മെത്രാന്റെ മൃതശരീര ശേഷിപ്പുകള്‍ നീക്കാന്‍ അനുമതി ലഭിച്ചു

ന്യൂയോര്‍ക്കിലെ സെന്റ് പാട്രിക്കിന്റെ കത്തീഡ്രലില്‍ സൂക്ഷിച്ചിരിക്കുന്ന ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടെന്‍ ഷീനിന്റെ മൃതശരീര ശേഷിപ്പുകള്‍  പെറോരിയയിലെ വിശുദ്ധ മരിയ കത്തീഡ്രലിലേക്ക് മാറ്റാന്‍ ന്യൂയോര്‍ക്കിലെ സുപ്പീരിയര്‍ കോടതി അനുമതി നല്‍കി.

ഫുള്‍ട്ടെന്‍ ഷീന്‍ ബിഷപ്പിന്റെ ബന്ധുവിന്റെ അപേക്ഷയിലാണ് നടപടി. പെറോരിയയിലെ രൂപത ഈ തീരുമാനത്തെ സന്തോഷ പൂര്‍വ്വം സ്വീകരിക്കുന്നതായി അറിയിച്ചു.

1895-ല്‍ ഇല്ലിനോയിസ്സില്‍ ജനിച്ച ഷീന്‍ 24-ാം വയസ്സിലാണ് പെറോരിയ രൂപതയിലെ വൈദികനാകുന്നത്. 1951-ല്‍ സഹായമെത്രാനായി നിയമിക്കപ്പെട്ട അദ്ദേഹം 1966-ല്‍ റോചെസ്റ്ററില്‍ ബിഷപ്പായി നിയമിക്കപ്പെടും വരെ അവിടെ തന്നെ തുടര്‍ന്നു. 1969-ല്‍ വിരമിച്ച അദ്ദേഹം 1979-ല്‍ മരണത്തിനു കീഴടങ്ങി.

‘കാത്തലിക് അവര്‍’ എന്ന റേഡിയോ പരിപാടിയുടെ അവതാരകനായിരുന്ന അദ്ദേഹം ‘ലൈഫ് ഈസ് വര്‍ത്ത് ലിവിംഗ്’ എന്ന ടെലിവിഷന്‍ പരിപാടിയുടെയും അവതാരകനായിരുന്നു.

ഇതിനെല്ലാം പുറമേ വിദേശ ദൗത്യത്തെ പിന്തുണക്കുന്ന ഒട്ടേറെ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply