അത്യപൂർവ നിമിഷം പങ്കിടുവാൻ ജർമ്മൻ അസോസിയേഷൻ  വത്തിക്കാനിലെത്തി 

അത്യപൂർവ നിമിഷം പങ്കിടുവാനായി ജർമനിയിലെ ക്രെഫെൽഡിൽ നിന്ന് ഒരു ജർമ്മൻ അസോസിയേഷൻ അംഗങ്ങൾ വത്തിക്കാനിലെത്തി. അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത അധികാരത്തിലേറിയതിന്റെ സന്തോഷം ആഘോഷിക്കുവാനായി ആണ് ഇവർ വത്തിക്കാനിൽ എത്തിയത്. ഈ പ്രത്യേക അവസരത്തിൽ വത്തിക്കാനിൽ എത്തിയ ഇവർ പാപ്പായുടെ  ജനറൽ ഓഡിയൻസിൽ പങ്കെടുത്തു.

പോസ്റ്റ് മിഡീവിയൽ കാലഘട്ടത്തിൽ ക്രെഫെൽഡിൽ നഗരത്തെ സംരക്ഷിക്കുന്നതിനാണ് ജർമ്മൻ അസോസിയേഷൻ ആരംഭിച്ചത്. ഇവർ മൂന്നു വർഷത്തിൽ ഒരിക്കൽ ഒരു ഷൂട്ടിങ് മത്സരം നടത്തും. അതിൽ വിജയിക്കുന്ന ആളെ രാജാവായി തിരഞ്ഞെടുക്കും. ഈ വർഷം ഷൂട്ടിങ് മത്സരത്തിൽ വിജയിച്ചു അധികാരത്തിൽ ഏറിയത് ഒരു വനിതയാണ്; അതും 407 വർഷങ്ങൾക്കു ശേഷം ആദ്യമായി ഒരു വനിത അധികാരത്തിൽ വരുന്നു എന്ന പ്രത്യേകതയോടെ.

വിവിധ നിറങ്ങൾ  നിറഞ്ഞ വസ്ത്രങ്ങൾ ധരിച്ചു ജനറൽ ഓഡിയൻസിൽ എത്തിയവരെ പാപ്പായ്ക്ക് അത്ഭുതമായി. “അദ്ദേഹം ഞങ്ങളെ അത്ഭുതത്തോടെ നോക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് സന്തോഷമായി. സ്വിസ് ആർമി ഞങ്ങളെ സ്റ്റെയറിന്റെ അടുത്തുവരെ കൂട്ടികൊണ്ട് പോയി. പാപ്പയെ ഞങ്ങൾ അടുത്തു നിന്ന് കണ്ടു” എന്ന് ഗബ്രിയേലേ പറഞ്ഞു. 49 പേരാണ് ജർമനിയിൽ നിന്ന് പാപ്പായെ കാണുന്നതിനായി വത്തിക്കാനിൽ എത്തിയത് .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here