ആഗോള ക്‌നാനായ കത്തോലിക്ക യുവജനസംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍ഗോഡ്: കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ലോകമെങ്ങുമുള്ള ക്‌നാനായ കത്തോലിക്കാ യുവജന പ്രതിനിധികളുടെ പങ്കാളിത്തത്തില്‍ നടത്തുന്ന ആഗോള ക്‌നാനായ കത്തോലിക്കാ യുവജന സംഗമത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

‘ഐക്യം 2017’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സമ്മേളനം 29, 30 തീയതികളില്‍ രാജപുരം ഹോളി ഫാമിലി ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ പന്തലിലാണ് നടക്കുന്നത്.

രണ്ടു ദിവസങ്ങളായി നടക്കുന്ന പരിപാടിയില്‍ ആത്മീയ പ്രഭാഷണങ്ങള്‍, വിശുദ്ധ കുര്‍ബാന, വിദഗ്ധരുടെ ക്ലാസുകള്‍, സാമുദായികസാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും സംവാദവും, പ്രശസ്ത സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് അടക്കമുള്ള ഗായകരും സംഗീതജ്ഞരും നര്‍ത്തകരും അടങ്ങുന്ന റെക്‌സ് ബാന്‍ഡിന്റെ സംഗീത വിരുന്ന് തുടങ്ങിയവയാണ് സംഘടിപ്പിച്ചിട്ടുളളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ