വിശ്വാസത്തിന്റെ പാതയിൽ മുന്നേറാൻ തീർത്ഥാടകരെ പ്രോത്സാഹിപ്പിച്ച്, മാർപ്പാപ്പ

നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന സഭാതലന്മാരായിരുന്ന പീയൂസ് ആറാമൻ മാർപ്പാപ്പയും പീയൂസ് ഏഴാമൻ മാർപ്പാപ്പയും ആധുനിക സഭയുടെ പോലും സുവിശേഷ ദൗത്യത്തിനും മിഷൻ പ്രവർത്തനങ്ങൾ ക്കും മാതൃകയാണെന്ന് മാർപ്പാപ്പ. ഇരുവരുടെയും ഓർമ്മയാചരിക്കുന്നതിനായി ഇരുവരുടെയും സ്വദേശമായ സിസേനയിൽ എത്തിയപ്പോഴാണ് മാർപ്പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്.

പിന്തുടർച്ചക്കാരുടെ ദൗത്യം

ഈ മാർപ്പമാരും മറ്റനേകം മാർപ്പാപ്പമാരും സഭാശുശ്രൂഷകരും കാണിച്ചുതന്നിട്ടുള്ള പാതയിലൂടെ നടക്കുക എന്നതാണ് വിശ്വാസികളുടെ അല്ലെങ്കിൽ അവരുടെ പിന്തുടർച്ചക്കാരായ നമ്മുടെ ഓരോരുത്തരുടെയും ദൗത്യം. വാക്കുകളിലും പ്രവർത്തികളിലും  സഹജീവികളോട് സുവിശേഷം പ്രസംഗിക്കുക എന്നതാണത്.

വളരെ നിസാരമെന്ന് കരുതുന്ന കാര്യങ്ങൾ പോലും വലിയ ക്രൈസ്തവ സാക്ഷ്യമായി മാറിയേക്കാം. ചുരുക്കിപ്പറഞ്ഞാൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രത്യാശയുടെയും പുളിമാവായി വ൩ർത്തിക്കേണ്ടവരാണ് ക്രൈസ്തവർ. മാർപ്പാപ്പ പറഞ്ഞു.

ദൈവവചനത്തിന്റെ പങ്കുവയ്ക്കലും വിശുദ്ധ കുർബാനയുടെ ആഘോഷവുമെല്ലാം സാഹോദര്യത്തിൽ നമ്മെ വളർത്തുകയും വിശുദ്ധമായ സഭാ സമൂഹമായി ക്രൈസ്തവരെ നിലനിർത്തുകയും ചെയ്യും. മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

യേശുവുമായുള്ള അടുപ്പവും ബന്ധവും ദൃഢപ്പെടുത്തണമെന്നും വിശ്വാസികളോട് മാർപ്പാപ്പ ആവശ്യപ്പെടുകയുണ്ടായി. സന്തോഷവും പാപമോചനവും പങ്കുവയ്ക്കലിന്റെ കൃപയും അതുവഴി നമുക്ക് ലഭിക്കും. യേശുവിന്റെ വിളിക്ക് ധൈര്യമായി ഉത്തരം പറഞ്ഞ്, സ്വയം പരിത്യജിച്ച്, യേശുവിന്റെ തിരുഹിതത്തിന് പൂർണ്ണമായി വിട്ടുകൊടുക്കുന്നതിനുള്ള മനസാണ് ഇക്കാര്യത്തിൽ ഉണ്ടാവേണ്ടത്. മാർപ്പാപ്പ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here