ലത്തീന്‍ സെപ്തംബര്‍ 27; ലൂക്ക 9:1-6 – ദൈവത്തിന്റെ സ്വന്തം

എല്ലാ അധികാരവും നല്‍കി സുവിശേഷവേലയ്ക്കു ശിഷ്യരെ അയക്കുമ്പോള്‍ ഈ ലോകം തരുന്ന സുഖമോ, ആശ്വാസമോ, സന്തോഷമോ ഒന്നും ആഗ്രഹിക്കരുതെന്ന് ക്രിസ്തു അവരെ ഉദ്‌ബോധിപ്പിക്കുന്നു. ജീവനുവേണ്ടിയുള്ള ഭക്ഷണമോ അധികാരത്തിന്റെ വടിയോ കരുതലിന്റെ സഞ്ചിയോ, ആര്‍ഭാടത്തിന്റെ രണ്ടു ഉടുപ്പുകളും ഒന്നും ശിഷ്യര്‍ കൂടെ കരുതരുത്. ക്രിസ്തുവും അവന്റെ സുവിശേഷവും ആയിരിക്കണം പ്രഘോഷകന്റെ മനം നിറയെ. നിന്റെ സുവിശേഷ പ്രഘോഷണത്തില്‍ ഇത്തരം ഉപേക്ഷിക്കലുകള്‍ക്ക് നീ തയ്യാറാണോ?
ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ