ഹവായ് അഗ്‌നിപര്‍വത സ്‌ഫോടനത്തിനിരയായവര്‍ക്കു സഹായവുമായി കത്തോലിക്കാ ഏജന്‍സികള്‍ 

ഹവായിലെ അഗ്‌നിപര്‍വത സ്ഫോടനത്തിന് ഇരയായവര്‍ക്കു സഹായ ഹസ്തവുമായി പ്രാദേശിക ക്രിസ്ത്യാനികള്‍. ഹവായിലെ കിലായാ അഗ്‌നി പര്‍വ്വതമാണ് പൊട്ടിച്ചെറിച്ചു ലാവയും അഗ്‌നിയും വമിച്ചുകൊണ്ടിരിക്കുന്നത്.

ദുരന്തബാധിത പ്രദേശത്തെ ആളുകളിലേക്ക് സഹായം എത്തിക്കുവാനായി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളുടെ സഹായത്തോടെ പ്രവര്‍ത്തനം ആരംഭിച്ചു. ദുരന്ത ബാധിത പ്രദേശത്തെ ഇടവകകളിലെ ആളുകളുമായി ബന്ധപ്പെടുകയും അവരില്‍നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച്, ആളുകളിലേക്ക് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സഹായങ്ങള്‍ എത്തിക്കുകയുമാണ് ചെയ്യുന്നതെന്ന് ഫാ. ഏര്‍നെസ്‌റ് ജുവാരസ് പറഞ്ഞു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താത്കാലിക താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതാണ് ആദ്യ ഘട്ടം. ഇടവക ജനങ്ങളില്‍ നിന്നുതന്നെയും  തലയിണകളും പുതപ്പുകളും ഭക്ഷണവും മറ്റും ശേഖരിച്ചും ആളുകളിലേക്ക് എത്തിക്കുന്നു.

മേയ് 17 നു പുലര്‍ച്ചെയാണ് കിലായെ പര്‍വതം പൊട്ടിത്തെറിച്ചത്. രണ്ടാഴ്ചക്കിടെ ഇതു രണ്ടാം തവണയാണ് അഗ്‌നി പര്‍വതം പൊട്ടിത്തെറിക്കുന്നത്. 12,000 അടി ഉയരത്തിലേക്ക് പുകയും പൊടിപടലങ്ങളും വമിക്കുകയാണ്. മേയ് മൂന്നിനായിരുന്നു ആദ്യത്തെ സ്‌ഫോടനം. ദീപിലെ 117 ഏക്കറിലധികം സ്ഥലത്ത് ലാവ നിറഞ്ഞിരിക്കുകയാണ്. ആദ്യത്തെ സ്‌ഫോടനത്തെ തുടര്‍ന്ന് താഴ്‌വാരങ്ങളില്‍ താമസിച്ചിരുന്ന 2000 ത്തോളം ആളുകളെ മാറ്റി താമസിപ്പിച്ചിരുന്നു. സ്‌ഫോടനത്തില്‍ നിരവധി ആളുകള്‍ക്ക് വീട് നഷ്ടപ്പെട്ടു.

Leave a Reply