മാർ അനിക്കുഴിക്കാട്ടിൽ: പൊതു നന്മക്കായി പൊരുതിയ ആത്മീയ നേതാവ്

ഇടുക്കിയുടെ നന്മക്കായി പട പൊരുതിയ ആത്മീയ നേതാവാണ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ എന്ന് വ്യാപാര വ്യവസായി ഏകോപന സമതിജില്ലാ പ്രസിഡന്റ് കെ എൻ ദിവാകരൻ. ഓദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന് മലയോര മേഖലക്ക് നൽകിയ സേവനത്തിന് ആദരവ് അർപ്പിക്കുന്ന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പട്ടയ പ്രശനം കസ്തുരി രംഗൻ, ഗാഡ്ഗിൽ, റിപ്പോർട്ടുകൾ തുടങ്ങിയ മലയോര പ്രശ്നങ്ങളിൽ അദ്ദേഹം ഇടപെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹായം ലഭിക്കാത്തവർ ആരും തന്നെ ഇടുക്കിയിൽ ഇല്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടുക്കി വാഴത്തോപ്പിൽ കൂടിയ സമ്മേളനത്തിൽ ജോയിസ് ജോർജ് എംപി, സമതി ജനറൽ കൺവീനർ ഫാ. കൊച്ചുപുരയ്ക്കൽ, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൽ മോൺ ജസ്റ്റിൻ പഴേപറമ്പിൽ, ഇടുക്കി രൂപത വികാരി ജനറാൾ മോൺ ജോസ് പ്ലാച്ചിക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു. ബിഷപ്പിന് ആദര സൂചകമായി ഫലകവും സമ്മാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here