സ്വർഗ്ഗം ഏഴ് ബൈബിൾ ചിത്രങ്ങൾ

കണ്ണീരെല്ലാം തുടച്ചു നീക്കുന്ന സഹനങ്ങൾക്കെല്ലാം ശമന ഉണ്ടാക്കുന്ന സ്വർഗ്ഗത്തിൽ പോകാൻ ആഗ്രഹിക്കുന്നവരാണ് മനുഷ്യർ എല്ലാവരും. സ്വർഗ്ഗത്തെക്കുറിച്ചു ആധികാരികമായ ചിത്രം നൽകാൻ ബൈബളിനാണു സാധിക്കുക. ദൈവം വിഭിന്നങ്ങളായ എഴു വഴികളിലൂടെയാണു സ്വർഗ്ഗത്തെ മുഷ്യന്റെ മുമ്പിൽ അവതരിപ്പിക്കുന്നത്. ബൈബളിലെ സ്വർഗ്ഗ ചിത്രങ്ങൾ നമുക്കു ചരിചയപ്പെടാം

 ദൈവ പിതാവിന്റെ ഭവനം

“എന്‍െറ പിതാവിന്‍െറ ഭവനത്തില്‍ അനേകം വാസസ്‌ഥലങ്ങളുണ്ട്‌. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്‌ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ?(യോഹന്നാന്‍ 14:2).

മനോഹരമായ നഗരം, പുതിയ ജറുസലേം  

“വിശുദ്‌ധ നഗരമായ പുതിയ ജറുസലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗത്തില്‍നിന്ന്‌, ദൈവസന്നിധിയില്‍നിന്ന്‌, ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു.” (വെളിപാട്‌ 21:2) .“അവസാനത്തെ ഏഴു മഹാമാരികള്‍ നിറഞ്ഞഏഴുപാത്രങ്ങള്‍ പിടിച്ചിരുന്ന ഏഴു ദൂതന്‍മാരില്‍ ഒരുവന്‍ വന്ന്‌ എന്നോടു പറഞ്ഞു: വരൂ! കുഞ്ഞാടിന്‍െറ മണവാട്ടിയെ നിനക്കു ഞാന്‍ കാണിച്ചു തരാം. അനന്തരം, അവന്‍ ഉയരമുള്ള വലിയ ഒരു മലയിലേക്ക്‌ ആത്‌മാവില്‍ എന്നെ കൊണ്ടുപോയി. സ്വര്‍ഗത്തില്‍നിന്ന്‌, ദൈവസന്നിധിയില്‍നിന്ന്‌, ഇറങ്ങിവരുന്ന വിശുദ്‌ധനഗരിയായ ജറുസലെമിനെ എനിക്കു കാണിച്ചുതന്നു. അതിനു ദൈവത്തിന്‍െറ തേജസ്‌സുണ്ടായിരുന്നു. അതിന്‍െറ തിളക്കം അമൂല്യമായരത്‌നത്തിനും സൂര്യകാന്തക്കല്ലിനുമൊപ്പം. അതു സ്‌ഫടികം പോലെ നിര്‍മലം.” (വെളിപാട്‌ 21: 9- 11)

 പറുദീസാ

“യേശു അവനോട്‌ അരുളിച്ചെയ്‌തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന്‌ എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും.”(ലൂക്കാ 23:43) . “ആത്‌മാവ്‌ സഭകളോട്‌ അരുളിചെയ്യുന്നതു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. വിജയം വരിക്കുന്നവനു ദൈവത്തിന്‍െറ പറുദീസായിലുള്ള ജീവവൃക്‌ഷത്തില്‍നിന്നു ഞാന്‍ ഭക്‌ഷിക്കാന്‍കൊടുക്കും.”(വെളിപാട്‌ 2:7).

വിവാഹ വിരുന്ന്

സ്വര്‍ഗരാജ്യം, തന്‍െറ പുത്രനുവേണ്ടി വിവാഹവിരുന്നൊരുക്കിയരാജാവിനു സദൃശം” (മത്തായി 22:2.). “ദൂതന്‍ എന്നോടുപറഞ്ഞു, എഴുതുക; കുഞ്ഞാടിന്‍െറ വിവാഹവിരുന്നിനു വിളിക്കപ്പെട്ടവര്‍ ഭാഗ്യവാന്‍മാര്‍! അവര്‍ വീണ്ടും പറഞ്ഞു: ഇവ ദൈവത്തിന്‍െറ സത്യവചസ്‌സുകളാണ്‌.” (വെളിപാട്‌ 19:9)

 ശ്രേഷ്ഠമായ രാജ്യം, യഥാർത്ഥ വാഗ്ദത്ത ഭൂമി

“ഇപ്പോഴാകട്ടെ, അവര്‍ അതിനെക്കാള്‍ ശ്രഷ്‌ഠവും സ്വര്‍ഗീയവുമായതിനെ ലക്‌ഷ്യം വയ്‌ക്കുന്നു. അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതില്‍ ദൈവം ലജ്‌ജിക്കുന്നില്ല. അവര്‍ക്കായി അവിടുന്ന്‌ ഒരു നഗരം തയ്യാറാക്കിയിട്ടുണ്ടല്ലോ.” (ഹെബ്രായര്‍ 11:16)

“നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു തന്‍െറ വാഗ്‌ദാനമനുസരിച്ചു നിങ്ങള്‍ക്കു തരുന്ന തേനും പാലും ഒഴുകുന്ന ആ ദേശത്ത്‌ എത്തുമ്പോള്‍ ഈ നിയമത്തിലെ ഓരോ വാക്കും നിങ്ങള്‍ അവയില്‍ എഴുതണം.”(നിയമാവര്‍ത്തനം 27:3)

പ്രകാശത്തിന്റെ സ്ഥലം 

“ഇനിയൊരിക്കലും രാത്രിയുണ്ടാവുകയില്ല. ദീപത്തിന്‍െറ വെളിച്ചമോ സൂര്യന്‍െറ പ്രകാശമോ അവര്‍ക്ക്‌ ആവശ്യമില്ല. ദൈവമായ കര്‍ത്താവ്‌ അവരുടെമേല്‍ പ്രകാശിക്കുന്നു. അവര്‍ എന്നേക്കും വാഴും.” (വെളിപാട്‌ 22:5)

 എല്ലാ ജീവജാലങ്ങളും സമാധാനത്തിൽ കഴിയുന്ന സ്ഥലം 

“ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും.ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്തു മേയും. അവയുടെ കുട്ടികള്‍ ഒന്നിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. (ഏശയ്യാ 11:6-7). “അവിടുന്ന്‌ ജനതകളുടെ മധ്യത്തില്‍ വിധികര്‍ത്താവായിരിക്കും; ജനപദങ്ങളുടെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കും. അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരേ വാളുയര്‍ത്തുകയില്ല. അവര്‍ ഇനിമേല്‍യുദ്‌ധപരിശീലനം നടത്തുകയില്ല.” (ഏശയ്യാ 2:4).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here