വെനസ്വേലന്‍ അഭയാര്‍ത്ഥികള്‍ക്ക് താങ്ങായി കൊളംബിയന്‍ സഭ

വെനസ്വേലയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് സഹായഹസ്തവുമായി കൊളംബിയന്‍ സഭ. ദിവസേന 5000 ത്തോളം ആളുകള്‍ക്കാണ് കൊളംബിയയിലെ വിവിധ പള്ളികളുടെ നേതൃത്വത്തില്‍ സഹായം നല്‍കുന്നത്.

ദീര്‍ഘനാളായി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേനസ്വേലയില്‍ നിന്ന് 2014 നു ശേഷം ഏകദേശം 2.3 മില്യനോളം ആളുകളാണ് പലായനം ചെയ്തത്. ‘ഏകദേശം അയ്യായിരത്തോളം ആളുകള്‍ക്ക് ദിവസേന വെള്ളവും ഭക്ഷണവും ഞങ്ങള്‍ നല്‍കുന്നുണ്ട്. ചില സാഹചര്യങ്ങളില്‍ ആളുകള്‍ക്ക് വസ്ത്രങ്ങളും ആരോഗ്യ സംരക്ഷണവും വ്യക്തിശുചിത്വത്തിന് ആവശ്യമായ സാധനസാമഗ്രികളും നല്‍കുന്നുണ്ട്. ബിസിനസ്സ്, പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര സംഘടനകളുടെ പിന്തുണയോടെയാണ് സഭ ഇത് ചെയ്യുന്നത്’. ആര്‍ച്ച് ബിഷപ്പ് ഓസ്‌കാര്‍ ഉര്‍ബിന ഒര്‍ട്ടേഗ വെളിപ്പെടുത്തി.

കൊളംബിയയിലെ സഭ അഭയാര്‍ത്ഥികള്‍ക്കൊപ്പം തന്നെ വേദന അനുഭവിക്കുന്നുണ്ട്. എങ്കിലും ഈ സമയം അവരുടെ രാജ്യത്തിന്റെ സാമൂഹിക ഘടന പുനര്‍നിര്‍മിക്കാനുള്ള ദൈനംദിന പോരാട്ടത്തില്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ സഹായിക്കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായി എന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ