സീറോമലബാര്‍ ഡിസംബര്‍ 28, മത്താ 2:13-18 – ഹെറോദേസ്

തന്റെ ആഗ്രഹം സാധിക്കാതെ വരുമ്പോള്‍ വലിയ പ്രതികാരത്തിലേയ്ക്ക് തിരിയുന്ന ഹേറോദേസിനെ വചനത്തില്‍ നമ്മള്‍ കാണുന്നു. യേശുവിനെ വധിക്കാന്‍ ആഗ്രഹിച്ച ഹേറോദേസ് അത് സാധിക്കാതെ വന്നപ്പോള്‍, ബെത്‌ലഹേമിലെയും സമീപപ്രദേശങ്ങളിലേയും രണ്ടും അതില്‍ താഴെയും വയസ്സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിക്കുന്നു. ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ എന്നൊരു പ്രയോഗം നമ്മുടെ നാട്ടിലുണ്ട്. ഒരിടത്ത് ഒരു കാര്യം സാധിക്കാതെ വരുമ്പോള്‍ മറ്റൊരിടത്ത് അത് ചെയ്യുന്ന സ്വഭാവം. നമ്മളും ഇത്തരം സ്വഭാവ വൈകല്യങ്ങള്‍ക്ക് അടിമയാണോ? ഒരാളോട് നമുക്ക് തോന്നുന്ന വികാരം, അയാളോട് പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, എല്ലാവരേയും ഉപദ്രവിക്കാനാണോ നമ്മുടെ ശ്രമം. നമ്മുടെ വീട്ടിലേയും സമൂഹത്തിലേയും പെരുമാറ്റത്തെ ഈ വചനത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്തേണ്ടതാണ്.
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ