പരിശുദ്ധ പിതാവ് തെയ്സെ യുവജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു

“സന്തോഷത്തിന്റെ ഉറവിടങ്ങളിലേക്ക് ആഴത്തിൽ പോകാനുള്ള ആഗ്രഹത്തിൽ നിങ്ങളെ ദൈവം വഴിനടത്തട്ടെ”. ഫ്രാന്‍സിസ് പാപ്പാ.  തെയ്സെ കമ്മ്യൂണിറ്റിയുടെ 40-ാം യൂറോപ്യൻ മീറ്റിങ്ങിൽ പങ്കെടുക്കുന്ന യുവജനത്തിന് അയച്ച സന്ദേശത്തില്‍  യുവജനങ്ങളെ ഈ വാക്കുകള്‍ കൊണ്ട് അനുഗ്രഹിച്ചു.

പരിശുദ്ധ പിതാവിന്റെ പേരിൽ കർദിനാൾ സ്റ്റേറ്റ് സെക്രട്ടറി പിയാത്രോ പരോളിൻ സന്ദേശത്തിൽ ഒപ്പുവെച്ചു.  2018 ജനുവരി 1 മുതൽ  സ്വിറ്റ്സർലൻഡിലെ ബാസലിൽ ഈ യോഗം നടക്കും.” സൌഹൃദത്തിന്റെ പിറവിക്കു കാരണമാകുന്ന ഈ നിമിഷം ഈശോയോടൊപ്പം ആനന്ദിക്കുവാനും ഈ ലോകത്തില്‍ വേദനിക്കുന്നവര്‍ക്ക് നേരെ കണ്ണു അടയ്ക്കതിരിക്കുവാനും നിങ്ങള്‍ക്ക് കഴിയട്ടെ”. കർത്താവിനോടു ചേർന്ന് നിൽക്കുവാനും  പ്രാർത്ഥനയിലൂടെയും അവിടുത്തെ വാക്കുകള്‍ ശ്രവിച്ചു കൊണ്ടും ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുവാനും പാപ്പ യുവജനങ്ങളെ ആഹ്വാനം ചെയ്തു.

Leave a Reply