ദൈവവും മനുഷ്യനും തമ്മില്‍ സംവദിച്ച പുണ്യസ്ഥലം ആണ് വിശുദ്ധനാട്: ഫ്രാൻസിസ് മാർപാപ്പ

ദൈവവും മനുഷ്യനും തമ്മില്‍ സംവദിച്ച പുണ്യസ്ഥലം ആണ് വിശുദ്ധനാട് എന്ന്  പാലസ്തീന്‍കാരായ മതനേതാക്കളും പണ്ഡിതന്മാരുമായി നടത്തിയ കുടിക്കാഴ്ചയിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. പലസ്തീനയില്‍നിന്നുമുള്ള പ്രതിനിധികളുമായി 20- മിനിറ്റോളം പാപ്പ കൂടിക്കാഴ്ച നടത്തി.

“ദൈവവും മനുഷ്യനും തമ്മില്‍ സംവദിച്ച  പുണ്യസ്ഥലം ആണ് വിശുദ്ധനാട്. നസ്രത്തിലെ കന്യകാമറിയത്തിനു ഗബ്രിയേല്‍ ദൂതന്‍ നല്കിയ മംഗലവാര്‍ത്ത ദൈവ-മനുഷ്യ സംഭാഷണമായിരുന്നു. സുവിശേഷങ്ങള്‍ മാത്രമല്ല, വിശുദ്ധ ഖുറാനും ഈ സംഭവം  രേഖപ്പെടുത്തിയിട്ടുള്ളതാണ്. ആ സംവാദം ഇന്നും ക്രിസ്തുവിലൂടെയും, അവിടുത്തെ പ്രതിനിധികളായ ജനത്തിലൂടെയും തുടരുകയാണ്. ക്രിസ്തു ദൈവവചനമാണ്. അങ്ങനെയെങ്കില്‍ അവിടുത്തെ സുവിശേഷം മാനവകുലത്തോടുള്ള ദൈവത്തിന്‍റെ സംഭാഷണവുമാണ്”. പാപ്പ പറഞ്ഞു.

“ദൈവമായുള്ള സംവാദം വിവിധ തലങ്ങളിലാണ് അനുഭവമാകുന്നത്. ആദ്യമായി നമ്മില്‍ത്തന്നെയാണത്. ധ്യാനം, പ്രാര്‍ത്ഥന, നമ്മുടെ കുടുംബങ്ങള്‍, സന്ന്യാസസമൂഹങ്ങള്‍, മതസമൂഹങ്ങള്‍, പൊതുസമൂഹം എന്നിവയിലൂടെയും  അത് അനുഭവവേദ്യമാകുന്നു.  സംവാദത്തിന്‍റെ പ്രഥമ വ്യവസ്ഥ ആദരവും മറ്റുള്ളവരുടെ അവകാശങ്ങള്‍ അംഗീകരിക്കാനുള്ള  സന്നദ്ധതയുമാണ്. പരസ്പരമുള്ള അറിവിന്‍റെയും ആദരവിന്റെയും പൊതുനന്മയ്ക്കായുള്ള പരിശ്രമത്തിന്റെയും സഹകരണത്തിന്റെയും സ്രോതസ്സ് സംവാദമാണ്”.  പാപ്പ ഓർമിപ്പിച്ചു. പാലസ്തീനയുടെ സമാധാനത്തിനായും അവിടത്തെ ജനങ്ങളുടെ സുസ്ഥിതിക്കും നന്മയ്ക്കുമായി പാപ്പ പ്രാര്‍ത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply