വത്തിക്കാന്‍ -ചൈന ഉടമ്പടി, പ്രതീക്ഷയുടെയും സമാധാനത്തിന്‍റെയും പ്രതീകം: ഫാ. സ്പാഡാരോ

വത്തിക്കാനും ചൈനയുമായി നടന്ന ഉടമ്പടി, ഇരു കക്ഷികളുമായുള്ള സമാധാനത്തിന്‍റെയും സമ്പര്‍ക്കത്തിന്റെയും ഒക്കെ പ്രതീക്ഷകള്‍ ആണ് വിരിയിക്കുന്നത് എന്ന് ഫാദര്‍ അന്റോണിയോ സ്പാഡാരോ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ചൈനയുമായി നടന്ന കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് ഈ പ്രസ്താവന.

ജസ്യൂറ്റ് ആനുകാലിക പ്രസിദ്ധീകരണമായ സിവിൽറ്റ കറ്റോളിസയുടെ ഡയറക്ടറാണ് ഫാദര്‍ ആന്റോണിയോ സ്പാഡാരോ. കഴിഞ്ഞ ദിവസം മെത്രാന്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ബിജിംഗില്‍ വെച്ച് പ്രോവിഷണല്‍ കരാര്‍ ഒപ്പിട്ടത്തിന്റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. ഇനി ഇരു സമൂഹങ്ങള്‍ തമ്മില്‍ കൈകോര്‍ക്കുന്നതിനും സഭയുടെ ഇടപെടലിനും ഒന്നും തടസം ഉണ്ടാവില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ചൈനയിലെ ഭാവി മെത്രാന്മാരെ നിയമിക്കുമ്പോള്‍ ചൈനീസ് ഗവൺമെന്റ് അംഗീകാരം നൽകണമെന്നും മാർപ്പാപ്പയുടെ നിർദ്ദേശ പ്രകാരം തിരഞ്ഞെടുക്കന്ന ഇവര്‍ക്ക് പാപ്പ തന്നെ  നിയമന കത്ത് നൽകുമെന്നും ചൈനയുടെയും വത്തിക്കാൻറെയും അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്. ഇത് ഇരു കക്ഷികളെയും സംബന്ധിച്ച് വലിയ സാദ്ധ്യതകളാണ് തുറക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ