കുടിയേറ്റത്തെയും അഭയാര്‍ത്ഥികളെയും സംബന്ധിച്ചുള്ള കാര്യങ്ങളിൽ വത്തിക്കാൻ  നേതൃത്വം വഹിക്കും 

2018 – ൽ കുടിയേറ്റത്തെയും അഭയാര്‍ത്ഥികളെയും സംബന്ധിച്ചുള്ള  അന്താരാഷ്ട്ര ശ്രമങ്ങളിൽ വത്തിക്കാൻ  പ്രധാന പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കർദിനാൾ മിഖായേൽ സേര്‍ണി പറഞ്ഞു. വത്തിക്കാനിലെ കുടിയേറ്റങ്ങൾക്കും അഭയാർത്ഥികൾക്കുമായിട്ടുള്ള ഓഫീസിന്റെ അണ്ടർ സെക്രട്ടറിയാണ് കർദിനാൾ മിഖായേൽ സേര്‍ണി. വത്തിക്കാൻ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം സൂചിപ്പിച്ചത്.

അഭയാർത്ഥികളും കുടിയേറ്റക്കാരും പ്രശ്നങ്ങൾ നിറഞ്ഞ വ്യക്തികളോ സഹായം ആവശ്യമായവരോ മാത്രമല്ല മറിച്ചു അവർ സമാധാനത്തിന്റെ വാഹകരും നിര്‍മ്മാതാക്കളും ആണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വ്യക്തിയും ജനങ്ങളും പ്രത്യേകിച്ച് സമാധാനത്തിന്റെ അഭാവത്തിൽ വേദനിക്കുന്നവരും സമാധാനം ആഗ്രഹിക്കുന്നവരുമാണ് എന്നും തന്റെ പ്രാര്‍ത്ഥനകളില്‍ അവരെ താൻ ഓർക്കാറുണ്ട് എന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞിരുന്നു.

2018 ൽ കുടിയേറ്റ പ്രശ്നത്തിൽ രണ്ട് ആഗോള ഉടമ്പടികൾ സൃഷ്ടിച്ചുകൊണ്ട് പാപ്പാ ഐക്യരാഷ്ട്രസഭയെ  വിളിച്ചിരുന്നു. അതിൽ ഒന്ന് സുരക്ഷിതവും സ്ഥിരവുമായ കുടിയേറ്റത്തിനും മറ്റൊന്ന് അഭയാർത്ഥികൾക്കും വേണ്ടി ഉള്ളതായിരുന്നു എന്ന് കർദിനാൾ പറഞ്ഞു. ന്യൂയോർക്കിലെയും ജനീവയിലെയും നടക്കാനിരിക്കുന്ന  ആഗോള ഉടമ്പടികളിലേക്ക് നയിക്കുന്ന ചർച്ചകളിൽ വത്തിക്കാൻ പ്രസ്ഥാനങ്ങൾ സജീവമായി പങ്കെടുത്തുവെന്ന് ഫാ. സേര്‍ണിപറഞ്ഞു.

പ്രധാന കത്തോലിക്ക  അഭയാർഥി സംഘടനകളുമായിയും ബിഷപ്പുമാരുടെ കോൺഫ്രാന്സുമായിയും ചേർന്ന്  ഫാ. സേര്‍ണിയുടെ ഓഫീസ്  20  പ്രവർത്തന പദ്ധതികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.  പദ്ധതികൾ യുഎന്നിനു സമർപ്പിച്ചിട്ടുണ്ടെന്നും കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമായി ഉള്ള പ്രവർത്തനങ്ങളിൽ മികച്ച സംഭാവന എന്ന നിലയിൽ അവർ ഈ പദ്ധതികളെ സ്വീകരിച്ചിരിക്കുന്നു എന്നും കർദിനാൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ