സീറോമലബാര്‍ ജനുവരി 13, മര്‍ക്കോ 1:21-28 – വിശുദ്ധം

സാബത്ത് ദിവസം യേശു സിനഗോഗില്‍ പഠിപ്പിക്കുന്നു. അശുദ്ധാത്മാവ് ബാധിച്ച ഒരുവന്‍ അവിടെയുണ്ടായിരുന്നു (23). സിനഗോഗ് യഹൂദരുടെ പ്രാര്‍ത്ഥനയുടെ സ്ഥലമാണ്. അവിടെയും അശുദ്ധാത്മാവ് ബാധിച്ച ഒരുവന്‍ ഉണ്ടായിരുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. നന്മയുടേയും വിശുദ്ധിയുടേയും ഇടങ്ങളില്‍ ഇപ്പോഴും തിന്മ കടന്നുവരാനുള്ള സാധ്യതയുണ്ട്. ജാഗരൂകരായിരിക്കുക എന്ന യേശുവിന്റെ വചനം നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. എവിടെയും എപ്പോഴും ജാഗരൂകരായിരിക്കുക. നന്മയുടെ കേന്ദ്രം എന്ന് വിശ്വസിക്കുന്ന വ്യക്തികള്‍ ചിലപ്പോള്‍ തിന്മയ്ക്ക് അടിമപ്പെടുന്നത് നമ്മള്‍ കണ്ടേക്കാം. എപ്പോഴും നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്ന നമ്മളിലും തിന്മയുടെ ചായ്‌വുകള്‍ വന്നേക്കാം. ആയതിനാല്‍ എപ്പോഴും ജാഗരൂകരായിരിക്കുക. വിശുദ്ധമായ വ്യക്തികളും സ്ഥലങ്ങളും സാഹചര്യങ്ങളും എപ്പോഴും വിശുദ്ധമായിരിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply