അടിച്ചമർത്തലിനെയും ദുരിതങ്ങളെയും ഇല്ലാതാക്കാൻ പ്രത്യാശയ്ക്ക് കഴിയും: യുവജനങ്ങളോട് മാർപാപ്പ

അടിച്ചമർത്തലിനെയും സമാനമായ ദുരിതങ്ങളെയും പ്രത്യാശ കൊണ്ട് നേരിടാൻ സാധിക്കുമെന്ന് മാർപാപ്പ. ശനിയാഴ്ച റോമിലെ സർക്കസ് മാക്സിലെത്തിയ 70,000 ത്തിലധികം വരുന്ന ഇറ്റാലിയൻ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കവെയാണ് പാപ്പാ ഇക്കാര്യങ്ങൾ പറഞ്ഞത്.

ഹൃദയം നിറഞ്ഞ സ്നേഹത്തോടു൭ം വിശ്വാസത്തോടും സന്തോഷത്തോടും കൂടെ യേശുവിന്റെയും ഒപ്പം, നമ്മുടെ സഹോദരീസഹോദരന്മാരുടെ അടുത്തേക്കും ഓടിയടുക്കണമെന്നു൭ം പാപ്പാ പറഞ്ഞു.

ഓടുക തന്നെ വേണം, നടന്നാൽ പോരാ

വിശ്വാസ ജീവിതത്തിൽ പതിയെപ്പോക്കിന് സ്ഥാനമില്ല. മറിച്ച്, വേഗമേറിയ കാവയ്പ്പുകളും കുതിപ്പുകളുമാണ് ആവശ്യം. യേശു ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്തതുപോലെ സ്വർഗരാജ്യം ഭൂമിയിൽ കൊണ്ടുവരാൻ നല്ല ധൈര്യവും വേണം.

ദുരിതങ്ങളുടെയും പരാജയത്തിന്റെയും മരണത്തിന്റെയുമൊന്നും മുന്നിൽ തലകുനിക്കേണ്ടവരല്ല ക്രൈസ്തവർ. കാരണം എല്ലാ അനീതികളെയും ബലഹീനതകളെയും അതിജീവിക്കാനുള്ള കൃപ ദൈവം നമുക്ക് നൽകിയിട്ടുണ്ട്. കാരണം മരണത്തെ അതിജീവിച്ച് നമുക്ക് ജീവൻ നേടിത്തന്നവനാണല്ലോ ക്രിസ്തു. മാർപാപ്പ വ്യക്തമാക്കി.

അന്ധകാരത്തിൽ പ്രത്യാശയുടെ നാളം

ദൈവം നൽകിയ ആ ശക്തി ഉപയോഗിച്ച് അന്ധകാരത്തിൽ കഴിയുന്ന സഹോദരനെ പ്രകാശത്തിന്റെ പാതയിൽ എത്തിക്കാൻ നമുക്ക് സാധിക്കണം. യേശുവിന്റെ ഉയിർപ്പിന്റെ ശക്തിയാലാവണം പിന്നീടുള്ള യാത്ര.

സംഘർഷങ്ങളും യുദ്ധവും അസമത്വവും നിറഞ്ഞിരിക്കുന്ന ഇടങ്ങളിലും യേശുവിന്റെ മരണോത്ഥാനങ്ങൾ നമ്മിൽ പ്രത്യാശ ഉണർത്തും. ആ പ്രത്യാശ ഉപയോഗിച്ച് ധൈര്യമായി മുന്നോട്ട് പോവുകയും ചെയ്യാം. പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ