എങ്ങനെ ആഗമന കാലം ആഘോഷിക്കാം 

ആഗമന കാലത്തിലെ ആദ്യത്തെ ഞായറാഴ്ച മുതൽ ക്രിസ്തുവിന്റെ വരവിനായി കാത്തിരിപ്പു തുടങ്ങും. മറ്റു ആരാധന കാലഘട്ടങ്ങളേക്കാൾ പ്രാര്‍ത്ഥന, ത്യാഗം, ദാനധർമ്മങ്ങൾ എന്നിവയുടെ കാലം ആണ്  നോമ്പുകാലം. ക്രിസ്തുമസും , ഈസ്റ്ററും  ആഘോഷങ്ങളുടെ കാലമാണ്.

എങ്ങനെ ആഗമന കാലം ആഘോഷിക്കും നമ്മുടേതായ രീതിയിൽ എങ്ങനെ ക്രിസ്തുമസ് ട്രീ നിർമ്മിക്കാം എന്നോക്കെ എല്ലാവരും തിരയുന്ന സമയമാണിത്. ക്രിസ്മസ് ആഘോഷങ്ങള്‍  യഥാര്‍ത്ഥ ചൈതന്യത്തില്‍ നിന്നും വഴിമാറി പോകരുതെന്ന് മിനസോട്ട സർവകലാശാലയിലെ ന്യൂമാൻ സെൻററിനുള്ള ചാപ്ലിൻ ഫാ. മൈക്ക് ഷ്മിത്സ് പറയുന്നു.

“ഇത് അനുതാപത്തിന്റെ  ഒരു കാലമാണ്.  പ്രാർത്ഥന, ഉപവാസം, ദാനധർമ്മം എന്നിവ നടത്താൻ സഭ നമ്മോട്  ആവശ്യപ്പെടുകയും ഒരു വ്യക്തിക്ക് അല്ലെങ്കിൽ ഒരു കുടുംബത്തിന് ഇത്തരം പുണ്യ പ്രവര്‍ത്തികള്‍ വഴി ക്രിസ്തുമസിനായി ഒരുങ്ങാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു.”  അദ്ദേഹം പറഞ്ഞു. ക്രിസ്തുമസ്സിനായി കത്തോലിക്കർ ഒരുങ്ങാൻ ഏറ്റവും ലളിതമായ മാർഗ്ഗം ആദ്യമായി നല്ല ഒരു കുമ്പസാരം നടത്തുകയാണ് എന്ന്  ഫാ. ഷ്മിത്സ് നിർദ്ദേശിച്ചു.

“ആഗമന കാലം നമ്മളെ തന്നെ ഒരുക്കാനുള്ള സമയമാണ്. ക്രിസ്തുവിന്റെ ആഗമനത്തിനായി കാത്തിരിക്കാനുള്ള സമയമാണ്.

സമ്മാനങ്ങളും ഭക്ഷണവും നൽകിക്കൊണ്ട് ഓരോ വർഷവും ഒരു പ്രാദേശിക കുടുംബത്തെ  ദത്തെടുക്കുക അല്ലെങ്കിൽ അവർക്കു സാന്തയുടെ  സമ്മാനങ്ങൾ സംഭാവന ചെയ്യുക. രക്ഷകന്റെ കഥയെ പ്രതിനിധാനം ചെയ്യുന്നവ ടിഷ്യു പേപ്പർ, ടോയ്ലറ്റ് പേപ്പർ റോളുകൾ, ആഭരണങ്ങൾ ഉപയോഗിച്ച്  ഒരു മരത്തെ അലങ്കരിച്ച് പുരാതന പാരമ്പര്യമായ ജീസസ്  മരം ഉണ്ടാക്കുക. ഒപ്പം അനുതപിക്കുകയും കുർബാനയിൽ പങ്കെടുക്കുകയും ചെയ്യുക. ആഗമന  ഉത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് ദൈവവുമായുള്ള  ബന്ധത്തിൽ അവരെ  വളർത്താൻ  സഹായിക്കും”. അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply