പൗരോഹിത്യത്തിന്റെ 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ഇരട്ട സഹോദരങ്ങള്‍

ഇരട്ട സഹോദരങ്ങളായ വൈദികർ, പൗരോഹിത്യത്തിന്റെ അറുപതാം വാർഷികം ആഘോഷിച്ചു. ഓസ്ട്രേലിയായില്‍ നിന്നുള്ള റിഡംപ്റ്ററിസ്റ്റ് വൈദികരായ ഫാ. പാട്രിക്കും ഫാ. ജോണ്‍ നീലും ആണ്  പൗരോഹിത്യത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കുന്നത്. 86 വയസുള്ള  ഇരുവരും കോഗാരഹ റിഡംപ്റ്ററിസ്റ്റ് സമൂഹത്തില്‍ വിശ്രമജീവിതം നയിക്കുകയാണ്.

വിക്റ്റോറിയ ബല്ലാർട്ട് റിഡംപ്റ്ററിസ്റ്റ് ആശ്രമത്തിൽ വെച്ച് 1958 മാർച്ച് പതിനാറിനാണ് ഇരുവരും പൗരോഹിത്യം സ്വീകരിച്ചത്. ചെറുപ്പം മുതൽ വൈദികരാകാൻ ആഗ്രഹിച്ചിരുന്ന ഇരുവരും തങ്ങളുടെ പതിനഞ്ചാം വയസ്സിലാണ്  വൈദിക പഠനം ആരംഭിച്ചത്. നോവിഷേറ്റ് കാലയളവിൽ ഇരുവരുടെയും ദൈവവിളി പരിശോധിക്കാനായി അധികാരികർ നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നു. അറുപതു വർഷങ്ങൾക്കിപ്പുറം അവയൊക്കെ ഓർത്ത് ചിരിക്കുകയാണ് ഈ സഹോദരങ്ങൾ.

പൗരോഹിത്യം സ്വീകരിച്ചതിനു ശേഷം രണ്ടുപേരും വ്യത്യസ്തമായ പാതയാണ് സ്വീകരിച്ചത്. ഫാ. ജോൺ ഓസ്‌ട്രേലിയയിലെ ഇടവകകളിൽ മിഷൻ പ്രവർത്തനത്തിനായി അയയ്ക്കപ്പെട്ടപ്പോൾ ഫാ. പാട്രിക്ക് ദൈവശാസ്ത്ര പഠനവുമായി റോമിൽ തുടർന്നു. പിന്നീട് ക്രിസ്തുവിന്റെ സന്ദേശവുമായി ആഫ്രിക്കയിലേക്ക് പോയ ഫാ. ജോൺ ഇരുപത്തിരണ്ട് വർഷത്തെ മിഷൻ പ്രവർത്തനങ്ങൾക്ക് ശേഷം 2007ൽ ആണ് സ്വദേശത്തേക്കു മടങ്ങിയത്.

റിഡംപ്റ്ററിസ്റ്റ് വൈദികരായി ദൈവജനത്തിനു സേവനം ചെയ്യാന്‍ അവദിച്ച ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് കഴിയുകയാണ് ഇരുവരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here