നന്മചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ

വഴിയരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഒരു
തുണ്ട് കടലാസിൽ ഒരുകുറിപ്പ് എഴുതി തൂക്കിയിട്ടിരിക്കുന്നു.

സ്വാഭാവികമായും എല്ലാവരും അത് വായിക്കുന്നുണ്ട്.ചിലർ അത് വായിച്ച് എതിർ ദിശയിലെ ഊടു വഴിയിലൂടെ നടക്കുന്നു.

എന്തായിരിക്കും അതിലെഴുതിയിരിക്കുന്നത്?

നോക്കിയിട്ടുതന്നെ കാര്യം. അടുത്ത് ചെന്ന് നോക്കിയപ്പോൾഅറിയാത്ത ഭാഷ പ്രത്യേകിച്ച് തിരക്കൊന്നുമില്ലാത്തതിനാൽഅവിടെ തന്നെ നിൽക്കാമെന്ന് തീരുമാനിച്ചു.അതാ ഒരു പെൺ കുട്ടി സൈക്കിൾ ചവിട്ടി വരുന്നു.അടുത്തെത്തിയപ്പോൾ കുട്ടിയോട് ചോദിച്ചു .

അങ്കിൾ ഇവിടെ അടുത്ത് ഒരു കാഴ്ച കുറവുള്ള ഒരു വൃദ്ധയായ അമ്മൂമ്മയുടെ 50 രൂപ നഷ്ടപ്പെട്ടിട്ടുണ്ട് ആർക്കെങ്കിലും ലഭിക്കുകയാണെങ്കിൽ ഇതിലെഴുതിയിരിക്കുന്ന വിലാസത്തിൽ എത്തിച്ചു കൊടുത്താൽ വലിയ ഉപകാരമാകും എന്നാണ്…

അതിലെഴുതിയ വിലാസം തേടി ആ ഊടു വഴിയിലൂടെ കുറച്ചു ദൂരം നടന്നു ഒന്ന് രണ്ട് പേരോട് ചോദിച്ചപ്പോൾ തന്നെ അങ്ങനെ ഒരു വൃദ്ധ അവിടെ താമസിക്കുന്നുണ്ടെന്ന് മനസ്സിലായി ഒടുവിൽ ആ കൂരക്ക് മുന്നിലെത്തി.ഒറ്റ മുറിയുടെ ചായിപ്പിൽ വ്യക്തമായ കാഴ്ചയില്ലാത്ത എല്ലും തോലുമായി ഒരു മനുഷ്യ കോലം.

പെരുമാറ്റ ശബ്ദം കേട്ടിട്ടാകാം ആരാ..?

അമ്മേ എനിക്ക് വഴിയിൽ നിന്നും ഒരു 50 രൂപ വീണു കിട്ടിയിട്ടുണ്ട് അത് നൽകുവാൻ വന്നതാണ്.ഉടനേ അവർ കരയാൻ തുടങ്ങി എന്നിട്ട് പറഞ്ഞുമോനേ ഇന്നലേയും ഇന്നുമായിട്ട് മുപ്പതോളം ആളുകൾ 50 രൂപ വീണു കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് ഏൽപ്പിച്ചിട്ട് പോയി.മോനേ ഞാനങ്ങനെ ഒരു എഴുത്തും എഴുതിയിട്ടില്ല എനിക്ക് എഴുതാനും അറിയില്ല.കളഞ്ഞു പോകാൻ എന്റെ കയ്യിൽ 50 രൂപയും ഉണ്ടായിരുന്നില്ല………

സാരമില്ല ഇത് വെച്ചോളൂ..മോനേ പോകുന്ന വഴിക്ക് ആ എഴുത്ത് കീറി കളയണേ..ഹാ.. ശരി.. തിരിച്ച് പോരുമ്പോഴും മറ്റൊരാൾ ആ കുറിപ്പ് വായിച്ച് വിലാസം ചോദിച്ചറിയുന്നത് കണാനായി.

കീറി കളയുവാൻ എല്ലാവരോടും പറയുന്നുണ്ടാകും എന്നാൽ ആരും തന്നെ അതിന് മുതിരുന്നില്ല.

നൻമകൾ മരിച്ചിട്ടില്ലെന്ന് നമുക്ക് മനസ്സിലാക്കാം ആ കുറിപ്പ് എഴുതിയ വ്യക്തി എത്ര വലിയവൻ ഒരു തുണ്ട് കടലാസും ഒരുതുള്ളി മഷിയും…
എത്ര മഹത്തായ കാര്യമാണ് ചെയ്തത്…
നന്മചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ സാധ്യതകൾ അനേകമുണ്ട്…

ജോ ജോസഫ് ആന്റണി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here