കുടിയേറ്റക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കരുതെന്ന് മെത്രന്മാര്‍  

കുടിയേറ്റക്കാര്‍ സഹനത്തിന്റെ കാണാപ്പുറങ്ങള്‍ക്കും അപ്പുറം ആണെന്നും പുതിയ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അവരുടെ പ്രാഥമിക ആവശ്യങ്ങളെ തള്ളിക്കളയരുതെന്നും യു. എസ് മെത്രന്മാര്‍. ഡി. എച്ച് . എസ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഈ ആശങ്ക പങ്കുവെച്ചത്.

ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ പുതിയ നിയമ പ്രകാരമുള്ള പരിരക്ഷയ്ക്ക് ഒരു മാനദണ്ഡം മാത്രമേ ഉള്ളു. അപേക്ഷകര്‍ നിയമപരമായി സ്ഥിരമായ റസിഡന്റ് സ്റ്റാറ്റസ് ഉള്ളവരാണോ? എങ്കില്‍ അവര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കും.  കുടിയേറ്റക്കാര്‍ക്ക് സേവനങ്ങൾ  ലഭിക്കില്ല. ഇത്തരം ഒരു സാഹചര്യം ഉണ്ടാകുന്ന സാഹചര്യത്തിലാണ്  യു എസ് മെത്രന്മാര്‍ തങ്ങളുടെ ആശങ്ക അറിയിച്ചത്.

കത്തോലിക്കാ ബിഷപ്പ് കമ്മിറ്റി ഓഫ് മൈഗ്രേഷൻ ആന്‍ഡ്‌ ദി കമ്മിറ്റി ഓഫ് ഡോമെസ്റ്റിക്ക് ആന്‍ഡ്‌ സോഷ്യല്‍ ഡിവലപ്മെന്റ്-ന്റെ പ്രതിനിധികള്‍ നടത്തിയ യു.എസ് കോൺഫറൻസിലാണ് ഈ ആശങ്ക അവര്‍ രേഖപ്പെടുത്തിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ