ഓഹിയോ ഗാർഡനിങ് കമ്പനിൽ നടന്ന റെയ്‌ഡ്‌ ഏറെ നിരാശാജനകമെന്ന് ഓഹിയോ ബിഷപ്പ്

ട്രംപ് ഭരണകൂടത്തിന്റെ എമിഗ്രേഷൻ പോളിസി നടപ്പാക്കുന്നതിന്റെ ഭാഗമായി ഓഹിയോ ഗാർഡനിങ് കമ്പനിൽ ചൊവ്വാഴ്ച നടത്തിയ റെയ്‌ഡിൽ 100-ഓളം തൊഴിലാളികളെ അറസ്റ്റ് ചെയ്‌തു നീക്കിയത് ഏറെ നിരാശാജനകമാണെന്നും ഇപ്പോഴത്തെ എമിഗ്രേഷൻ രീതി കുടിയേറ്റക്കാരുടെ ദുരിതത്തിനും കുടുംബങ്ങളുടെ വേർപിരിയലിനും വഴിയൊരുക്കുന്നു എന്ന് ക്ലീവ്ലാൻഡിന്റെ ബിഷപ്പ് അഭിപ്രായപ്പെട്ടു.

ജൂൺ 5-ന്  ക്ലീവ്ലാൻഡ്  രൂപതയുടെ ബിഷപ്പ് തനിക്കു ആ കുടുംബങ്ങളുടെ തീരാവേദന സഹിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞതിന് പിന്നാലെയാണ് ഇത്. അറസ്റ്റ് ചെയ്യപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾ ഒഹായോവിലെ നോർവാക്കിലുള്ള സെന്റ് പോൾ കാത്തലിക് ചർച്ചിൽ ഒത്തുകൂടി.

200 യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഏജന്റുമാർ എത്തി കോറോസയുടെ ഫ്ലവർ ആൻഡ് ഗാർഡൻ  സെന്ററിന്റെ രണ്ടു സ്ഥലങ്ങളിൽ എത്തി വടക്കൻ സെൻട്രൽ ഓഹിയോയിലുള്ള നൂറിലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്‌തു നീക്കുകയായിരുന്നു.

Leave a Reply