ഓസ്‌ട്രേലിയൻ സഭയുടെ വളർച്ചയിൽ സീറോമലബാർ വിശ്വാസികളുടെ പങ്ക് നിർണ്ണായകം

പ്രാർത്ഥനയിലും പാരമ്പര്യ വിശ്വാസത്തിലും ഉറച്ചുനിൽക്കുന്ന സീറോ മലബാർ സഭക്ക് ഓസ്‌ട്രേലിയൻ സഭയുടെ വിശ്വാസവളർച്ചയിൽ നിർണായക പങ്ക് വഹിക്കാനാകുമെന്ന് ബ്രിസ്‌ബേൻ ആർച്ച് ബിഷപ്പ് മാർക്ക് കോൾറിഡ്ജ്. ബ്രിസ്‌ബേൻ സൗത്ത് സെന്റ് തോമസ് സീറോ മലബാർ ദൈവാലയത്തിന്റെ കൂദാശാകർമത്തിനുശേഷം സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ആഗോളസഭക്ക് സീറോ മലബാർ സഭയുടെ സംഭാവനകൾ ഏറെ ഫലം ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ട്. പ്രാർത്ഥനയിലുറച്ച സഭാ ജീവിതവുംകൊണ്ട് ഭരതത്തിൽനിന്ന് കുടിയേറിയെത്തിയ പ്രവാസി സഭാകൂട്ടായ്മയെ വളരെ വേഗത്തിൽ വളർത്തിയടുത്ത നിങ്ങൾക്ക് ഓസ്‌ട്രേലിയയിലെ മുഴുവൻ സഭയെയും വളർത്തുന്നതിൽ വലിയ പങ്കു വഹിക്കാനാകും. ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.

സമ്മേളനത്തിൽ മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ അധ്യക്ഷനായിരുന്നു. ഏതു ദേശത്തായിരുന്നാലും, ക്രിസ്തു കേന്ദ്രീകൃതമായ പ്രേഷിത ദൗത്യമായിരിക്കണം ഓരോ പ്രവാസി ക്രൈസ്തവന്റെയും കടമയെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ