അർത്തുങ്കൽ ബസിലിക്കയിൽ  ജ​പ​മാ​ല ര​ഹ​സ്യ​ങ്ങ​ളു​ടെ പൂ​ർ​ണ​രൂ​പ​ങ്ങ​ൾ  ഒരുങ്ങുന്നു  

ആ​ല​പ്പു​ഴ: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ ബസലിക്കയിൽ  ജ​പ​മാ​ല ര​ഹ​സ്യ​ങ്ങ​ളു​ടെ പൂ​ർ​ണ​രൂ​പ​ങ്ങ​ൾ തയ്യാറാകുന്നു.

ബ​സി​ലി​ക്ക​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 20 ര​ഹ​സ്യ​ങ്ങ​ളാ​ണ്  ശില്പമായി ഒ​രു​ക്കു​ന്ന​ത്. ജപമാലയുടെ രഹസ്യങ്ങളായ സ​ന്തോ​ഷ​ത്തി​ന്‍റെ ആ​ദ്യ ര​ഹ​സ്യ​മാ​യ മം​ഗ​ള​വാ​ർ​ത്ത​യി​ൽ തു​ട​ങ്ങി പ്ര​കാ​ശ​ത്തി​ന്‍റെ അ​വ​സാ​ന ര​ഹ​സ്യ​ത്തി​ൽ അ​വ​സാ​നി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ശി​ല്പ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം പി​ഴ​ല ഈ​ര​ത്ത​റ​യി​ൽ അ​മ​ൽ ഫ്രാ​ൻ​സീ​സ്  ആ​ണ് ശി​ല്പ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​ത്. 80  ശില്പങ്ങളിലൂടെ ആണ് ജപമാല രഹസ്യങ്ങൾ നിർമ്മിക്കുന്നത്.

അ​മ​ൽ എ​ട്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ശി​ല്പ​നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. എ​റ​ണാ​കു​ളം തൃ​പ്പു​ണി​ത്തുറ ആ​ർ​എ​ൽ​വി ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജി​ൽ​നി​ന്നു പെ​യി​ന്‍റിം​ഗി​ൽ ഉ​ന്ന​ത ബി​രു​ദധാരിയാണ് അമൽ. അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യു​ടെ ന​വീ​ക​രി​ച്ച അ​ൾ​ത്താ​ര ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലു​മാ​യി18 ദേ​വാ​ല​യ​ങ്ങ​ളി​ൽ അ​മ​ൽ അ​ൾ​ത്താ​ര​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഏ​തു ദി​ശ​യി​ൽ നോ​ക്കി​യാ​ലും ശി​ല്പ​ങ്ങ​ളു​ടെ പൂ​ർ​ണ​രൂ​പം കാണുകയും ശി​ല്പ​ങ്ങ​ൾ​ക്കു സ​മീ​പം ര​ഹ​സ്യ​ങ്ങ​ളു​ടെ പാരായണം കേ​ൾ​ക്കാവുന്ന രീതിയിലാണ് ശിൽപ്പങ്ങൾ നിര്‍മ്മിച്ചിരിക്കുന്നത്.

പ​രി​ശു​ദ്ധ ഫാ​ത്തി​മാ മാ​താ​വി​ന്‍റെ ദ​ർ​ശ​നത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക സ​മാ​പ​ന​ത്തി​നു മു​മ്പ് ശി​ല്പ​ങ്ങ​ൾ ആ​ശീ​ർ​വ​ദി​ക്കുമെന്നു  പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ക്രി​സ്റ്റ​ഫ​ർ എം. ​അ​ർ​ഥ​ശേ​രി​ൽ, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ബി​ൻ ജോ​സ​ഫ് പ​ന​യ്ക്ക​ൽ, ഫാ. ​ജെ​ൽ​ഷി​ൻ ജോ​സ​ഫ് ത​റേ​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Leave a Reply