ഇറാനില്‍ മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് പത്തുവര്‍ഷം തടവ് 

ക്രിസ്തുമത വിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് പത്തു വർഷം തടവ്‌ ശിക്ഷ പ്രഖ്യാപിച്ചു ഇറാന്‍. ഇറാനില്‍ ക്രിസ്ത്യാനികള്‍ കഠിനമായ നിയന്ത്രണം നേരിടുകയാണെന്നും മറ്റു മതവിശ്വാസികള്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ പ്രവേശിക്കുന്നുണ്ടോ എന്നറിയാന്‍ ദേവാലയങ്ങളില്‍ സര്‍ക്കാര്‍ ക്യാമറ സ്ഥാപിച്ചിരിക്കുകയാണെന്നും മാധ്യമ പ്രവര്‍ത്തകനായ സൊഹ്രാബ് അഹമ്മറി വെളിപ്പെടുത്തി.

ഇറാനിലെ 99 % ആളുകളും മുസ്ലീങ്ങളാണ്. അതിനാല്‍ തന്നെ ഒരു ശതമാനത്തോളം വരുന്ന ക്രിസ്ത്യാനികളെ അവര്‍ അടിച്ചമര്‍ത്തുകയാണ്. ഇസ്ലാം മതത്തില്‍ നിന്ന് ക്രിസ്ത്യനികളായവര്‍ വിചാരണയ്ക്ക് ശേഷം കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. മതപരിവര്‍ത്തനത്തെ തുടര്‍ന്ന് പിടിയിലാകുന്നവര്‍ പത്തു വര്‍ഷത്തോളം തടവില്‍ കഴിയേണ്ടി വരുന്നു എന്നും നിരവധി ആളുകള്‍ ഇത്തരത്തില്‍ ഇറാനില്‍ തടവില്‍ ഉണ്ടെന്നും 2018 ലെ യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്‍ നടത്തിയ പഠനത്തില്‍ തെളിയുന്നു.

കഴിഞ്ഞ വർഷം നാലുപേരെ മതം മാറിയതിനു പേരില്‍ പത്തുവര്‍ഷ തടവിനു വിധിച്ചിരുന്നു. മതപീഡനങ്ങളുടെ തീവ്രത അനുസരിച്ച് രാജ്യങ്ങളെ തരം തിരിക്കുന്ന പട്ടികയില്‍ ഇറാന്‍ അതീവ ശ്രദ്ധ ആവശ്യമുള്ള രാജ്യങ്ങളില്‍ ഒന്നാണ്.

Leave a Reply