ഫിലിപ്പീന്‍സില്‍ മുന്നാമത്തെ പുരോഹിതന് വെടിയേറ്റു

ഫിലിപ്പൈൻ ദേശീയ പോലീസില്‍ ചാപ്ലൈന്‍ ആയി സേവനമനുഷ്ടിച്ച കാത്തോലിക്കാ പുരോഹിതന് ജൂൺ അഞ്ചിന് കാൽമ്പ സിറ്റിയിൽ വച്ച് അക്രമികള്‍ നിറയൊഴിച്ച്തിനെ തുടർന്ന് പരുക്കേറ്റു. മനിലയിൽ നിന്നും 25 മൈൽ അകലെയായാണ് കാൽമ്പ സിറ്റി സ്ഥിതി ചെയ്യുന്നത്.

സെന്റ് മൈക്കൽ അര്ചങ്ങേൽ പള്ളിയിലെ പുരോഹിതനായ ഫാദർ റെയ് ഉർമെനേറ്റ (64) പ്രാർത്ഥിക്കാൻ ആയി പള്ളിയിലേക്ക് പോകുന്ന വഴിക്കാണ് രണ്ടു ആയുധധാരികൾ വെടിയുതിർക്കുന്നത്. പോലീസ് റിപ്പോർട്ട് അനുസരിച്ചു പുലർച്ചെ 9:40-നാണ് അക്രമികൾ വെടിയുതിർക്കുന്നത്. സംഭവത്തെ തുടർന്ന് അദ്ദേഹത്തിനെ ആശുപത്രിയിൽ എത്തിച്ചു. ഇടതു-തോളിനും ഇടതുപുറത്തിനും പരുക്കുകളുണ്ട്. സംഭവത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ചു അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇത് തനിക്ക് പണം നൽകാനുള്ള ആരുടെയെങ്കിലും ഇടപെടൽ ആയിരിക്കുമെന്ന് പുരോഹിതൻ മൊഴി നൽകി.

കഴിഞ്ഞ ഏപ്രിലിലാണ് വടക്കൻ ഫിലിപ്പീൻസിലെ ഗട്ടരനിലെ പുരോഹിതനായ ഫാദർ മാർക്ക് വെൻചുറ കൊല്ലപ്പെടുന്നത്. ഞായറാഴ്ച കുർബ്ബനയ്ക്കു ശേഷം മടങ്ങുകയായിരുന്ന അദ്ദേഹതിനു നേരെ ഒരാൾ വെടിയുതിർക്കുകയായിരുന്നു. ഡിസംബർ നാലിന് ഫാദർ മർസെലിറ്റൊ പേസ് എന്ന വൈദികന്റെ കൊലയോടെയാണ് ഈ പരമ്പര ആരംഭിക്കുന്നത്.

Leave a Reply