തുർക്കിയിലെ ഇരുമ്പു ദേവാലയം തുറന്നു 

ഇ​​​സ്താം​​​ബൂ​​​ൾ: തു​​​ർ​​​ക്കി​​​ക്കും ബ​​​ൾ​​​ഗേ​​​റി​​​യ​​​യ്ക്കും ഇ​​​ട​​​യി​​​ലെ ശത്രുതയുടെ നിഴൽ മാറ്റി  ‘ഇ​​​രു​​​മ്പു ​​​പ​​​ള്ളി’ തുറന്നു.  ഇ​​​സ്താം​​​ബൂ​​​ളി​​​ന​​​ടു​​​ത്ത് ബാ​​​ലാ​​​ത്തി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന സെ​​​ന്‍റ് സ്റ്റീ​​​ഫ​​​ൻ ബ​​​ൾ​​​ഗേ​​​റി​​​യ​​​ൻ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ്  ദേവാലയം  ഇ​​​ന്ന​​​ലെ തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് റ​​​സി​​​പ് എ​​​ർ​​​ദോ​​​ഗ​​​നും ബ​​​ൾ​​​ഗേ​​​റി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​യ്കോ ബോ​​​റി​​​സോ​​​വും ചേ​​​ർ​​​ന്ന് തുറന്നു. ഇരു  രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലെ ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ൽ വ​​​ലി​​​യ പ​​​ങ്കു​​​വ​​​ഹി​​​ച്ചതാണ് ഈ ദേവാലയം.

പൂ​​​ർ​​​ണ​​​മാ​​​യും ഇ​​​രു​​​മ്പു​​​കൊണ്ടാണ് ഈ ദേവാലയം നിർമിച്ചിരിക്കുന്നത്. ഏ​​​ഴു വ​​​ർ​​​ഷം കൊണ്ട് തുർക്കി മുൻകൈ എടുത്താണ് ഈ ദേവാലയം  പു​​​ന​​​രു​​​ദ്ധ​​​രി​​​ച്ചത്. ശത്രുതയിൽ നിലനിന്നിരുന്ന  രാജ്യങ്ങൾ ആയിരുന്നു  ബ​​​ൾ​​​ഗേ​​​റി​​​യ​​​യും തു​​​ർ​​​ക്കി​​​യും; എന്നാൽ ദേവാലയത്തിന്റെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണം ഇരു രാജ്യങ്ങളെയും കൂട്ടിയോജിപ്പിച്ചു.

ദേവാലയം തുറന്നതിന്  പകരമായി ബ​​​ൾ​​​ഗേ​​​റി​​​യ​​​ക്കാ​​​ർ അ​​​വ​​​രു​​​ടെ രാ​​​ജ്യ​​​ത്തെ പ്ലോ​​​വ്‌​​​ദി​​​വ് ന​​​ഗ​​​ര​​​ത്തി​​​ലു​​​ള്ള മോ​​​സ്ക് പു​​​ന​​​രു​​​ദ്ധ​​​രി​​​ക്കും.

തടിയിൽ നിർമ്മിച്ച സെ​​​ന്‍റ് സ്റ്റീ​​​ഫ​​​ൻ ദേവാലയം 1898 ൽ ​​​തീ​​​പി​​​ടി​​​ച്ചു നശിച്ചിരുന്നു.  ഇതിനെ തുടർന്നാണ് ഈ ദേവാലയം  പൂ​​​ർ​​​ണ​​​മാ​​​യും ഇ​​​രു​​​ന്പു​​​കൊ​​​ണ്ട് നി​​​ർ​​​മി​​​ച്ചത്.

Leave a Reply