ചൈനയില്‍ വിശുദ്ധ ജോണ്‍ ഡബ്ല്യൂ വെന്‍ യിങ്ങിന്റെ പ്രതിമ സ്ഥാപിച്ചു 

2000 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വിശുദ്ധ പദവിയിലേയ്ക്കുയര്‍ത്തിയ വിശുദ്ധ ജോണ്‍  ഡബ്ല്യൂ വെന്‍ യിങ്ങിന്റെ പ്രതിമ ചൈനയില്‍ ഉദ്ഘാടനം ചെയ്തു. ചൈനയിലെ ഹാന്‍ ദാന്‍ രൂപതയിലുള്ള ഹെബെയിലാണ് വിശുദ്ധന്റെ രൂപം സ്ഥാപിച്ചത്. ചടങ്ങില്‍ മുപ്പത്തഞ്ചു വൈദികരും അത്മായരും പങ്കെടുത്തു.

വിശുദ്ധന്റെ ജന്മസ്ഥലമായ ഡോങ്ങ് എര്‍ ടൗവിലെ ദൈവാലയത്തില്‍ അദ്ദേഹത്തിന്റെ നാമത്തിലുള്ള അള്‍ത്താരയുടെ ആശിര്‍വാദ കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് നടത്തിയ സന്ദേശത്തില്‍ വിശുദ്ധന്‍ വിശ്വാസം സംരക്ഷിക്കുന്നതിനായി കാണിച്ച ധീരതയേയും അദ്ദേഹത്തിന്റെ സാക്ഷ്യത്തെയും രൂപതാ ചാന്‍സിലര്‍ പ്രശംസിച്ചു. തന്റെ മാതാവില്‍ നിന്ന് ലഭിച്ച വിശ്വാസത്തിലൂടെ സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ജീവിതം ചൈനയിലെ ആളുകള്‍ക്കും മാതൃകയായിരിക്കണം എന്നും ചാന്‍സിലര്‍ ചൂണ്ടിക്കാട്ടി.

1850 ല്‍ ജനിച്ച ജോണ്‍ ഡബ്ല്യൂ വെന്‍ ഒരു മതാധ്യാപകനും തീക്ഷ്ണമതിയായ ഒരു കത്തോലിക്കനും ആയിരുന്നു. 1990 ല്‍ ചൈനയില്‍ അരങ്ങേറിയ  ക്രിസ്തീയ വിരുദ്ധ പീഡനത്തില്‍ അദ്ദേഹം തന്റെ വിശ്വാസത്തിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. പീഡനങ്ങളുടെ നടുവിലും അദ്ദേഹം തന്റെ വിശ്വാസം ഉപേക്ഷിക്കുവാന്‍ തയ്യാറായില്ല. ഒടുവില്‍ അവര്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു. പീഡനങ്ങളുടെ നിമിഷത്തിലും അദ്ദേഹത്തിനു ധൈര്യം പകര്‍ന്നത് അമ്മയാണ്. അവസാന നിമിഷങ്ങളില്‍ അദ്ദേഹം അമ്മയോട് പറഞ്ഞു’ അമ്മ പേടിക്കേണ്ട, എന്റെ അജഗണങ്ങളെ നോക്കണം. ഞാന്‍ രക്തസാക്ഷിത്വം വരിക്കുവാന്‍ പോകുകയാണ്’ എന്ന്.

അങ്ങനെ ക്രിസ്തുവിനെ പ്രതി ജീവന്‍ ത്യജിച്ച അദ്ദേഹത്തെ 2000 ല്‍ സഭ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply