പൊടിക്കാറ്റിന് ഇരകളായവരോട് അനുശോചനം അറിയിച്ച് ഇന്ത്യയിലെ കത്തോലിക്ക സഭ 

ഇന്ത്യയിലെ വടക്കൻ സംസ്ഥാനങ്ങളിൽ അനേകരുടെ ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും കാരണമായ പൊടിക്കാറ്റിന് ഇരകളായവരോട് അനുശോചനം  അറിയിച്ച്, ഇന്ത്യയിലെ കത്തോലിക്കാ സഭ. ശനിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ബിഷപ്പുമാർ അനുശോചനം രേഖപ്പെടുത്തിയത്.

“പ്രകൃതി ദുരന്തത്തിനിരയായ വടക്കേ ഇന്ത്യയിലെ സഹോദരീ സഹോദരന്മാരുടെ വേർപാടിൽ സഭ അനുശോചനം അറിയിക്കുന്നുവെന്നും കഷ്ടത അനുഭവിക്കുന്നവരുടെയും  മുറിവേറ്റവരുടെയും വേദനയിലും ഞങ്ങൾ പങ്കുചേരുന്നു എന്നും ബിഷപ്പുമാർ പ്രസ്താവനയിൽ വ്യക്തമാക്കി.  വ്യാഴാഴ്ച വടക്കൻ സംസ്ഥാനങ്ങളിൽവീശിയ പൊടിക്കാറ്റിൽ നിരവധി ആളുകളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. നിരവധി നാശനഷ്ടങ്ങളും സർക്കാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പരിക്കേറ്റവരെ സഹായിക്കുന്നതിനും ദുരിതബാധിതർക്ക് അവശ്യ സഹായങ്ങൾഎത്തിക്കുന്നതിനുമായി കാരിത്താസ് ഇന്ത്യയുടെയും ബിഷപ്പ്സ് കോൺഫറൻസിന്റെയും ആളുകൾ രംഗത്തുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here