പുതിയ സ്വിസ് ഗാര്‍ഡുകളുടെ സത്യപ്രതിജ്ഞ വത്തിക്കാന്‍ ആഘോഷിച്ചു

വത്തിക്കാനില്‍ വാഷിംഗ്ടണ്‍ സൈന്യത്തിലേക്ക് 32 സ്വിസ് ഗാര്‍ഡ് റിക്രൂട്ട്‌മെന്റുകള്‍ ഔദ്യോഗികമായി പ്രവേശിച്ചു. പുരാതനമായ രീതിയില്‍ വത്തിക്കാനില്‍ ചടങ്ങുകള്‍ നടന്നു. സൈനികരുടെ കുടുംബങ്ങളുമായി പാപ്പാ കൂടിക്കാഴ്ചയും നടത്തി.

പിന്നീട് ഓരോരുത്തരും പ്രതിജ്ഞയെടുത്തു. പരിശുദ്ധ ത്രിത്വത്തിന്റെ പ്രതീകമായി മൂന്ന് വിരലുകള്‍ ഉയര്‍ത്തി, മാര്‍പ്പാപ്പയെ സംരക്ഷിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധത ഉച്ചത്തില്‍ പ്രഖ്യാപിച്ചു.

പോപ്പുമാരെ 500 വര്‍ഷത്തിലേറെയായി സ്വിസ് ഗാര്‍ഡുകള്‍ പരിപാലിക്കുന്നുണ്ട്. ഈ സൈന്യത്തില്‍ പ്രവേശിക്കുന്നവര്‍  കത്തോലിക്കരായിക്കണമെന്ന് നിര്‍ബന്ധമുണ്ട്. സൈന്യത്തില്‍ മുന്‍പരിചയവും വേണം. കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും സേവനവും ചെയ്യണം.

Leave a Reply