ബോക്സ് ഓഫീസിൽ ‘ടോപ്പ് 10’ നിൽ എത്തിയ അന്വേഷണാത്മക ക്രിസ്ത്യൻ സിനിമ 

ക്രൈസ്റ്റിന്റെ ജീവിത കഥ പറയുന്ന “ദി കേസ് ഓഫ് ക്രൈസ്റ്റ്” അമേരിക്കൻ ബോക്സ് ഓഫീസിൽ “ടോപ്പ് 10″നിൽ സ്ഥാനം പിടിച്ചു.

ഒരോ കാലഘട്ടത്തിലും വിശ്വാസത്തെക്കുറിച്ച് സംശയം ഉയര്‍ന്നുവരിക സ്വാഭാവികമാണ്. മനുഷ്യരാശിയെ രക്ഷിക്കാൻ യേശു മരിച്ചുവോ, ഉയര്‍പ്പിക്കപ്പെട്ടുവോ എന്ന ചോദ്യം വീണ്ടും ഉയർന്നു വരുകയും വിദഗ്ധരിലും ചില വിശ്വാസികളിലും ഒരുപോലെ സംശയം ഉളവാക്കുകയും ചെയ്യുന്നതാണ്. ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുന്നതാണ് ലീ സ്ട്രോബലിന്റെ ദി കേസ് ഓഫ് ക്രൈസ്റ്റ്” എന്ന സിനിമ.

തുടക്കത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പ്രശസ്തി ഈ സിനിമ നേടി. ഈസ്റ്റർ സീസണിനു മുമ്പ് തിയേറ്ററിൽ ഇറങ്ങിയ ഈ ചിത്രം പ്രേക്ഷകരെ മാത്രമല്ല സംവിധായാകരേയും സ്വാധീനിച്ചിരിക്കുന്നു.

“ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ അത്ര വലിയ അനുഭവമാണ് ഇത്. 30 വർഷത്തിലേറെ ഞാൻ ഈ ജോലി ചെയ്യുകയാണ്. ‘ദി കേസ് ഫോർ ക്രൈസ്റ്റ്’ എന്ന സിനിമയെക്കുറിച്ച് പ്രതികരിച്ച പോലെ വേറെ ഒരു സിനിമയെ കുറിച്ച്  പ്രേക്ഷകർ പ്രതികരിക്കുന്നത് ഞാൻ കണ്ടിട്ടില്ല” എന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബ്രയാൻ ബേർഡ് പറഞ്ഞു.

ആദ്യ ആഴ്ചയിൽ “ദി കേസ് ഫോർ ക്രൈസ്റ്റ്” 3.9 മില്ല്യൺ ഡോളർ നേടി, ബോക്സ് ഓഫീസ് ടോപ്പ് 10-ൽ എത്തിയ ഈ ചിത്രം അതിന്റെ വിജയത്തിനു ശേഷം, അത് അമേരിക്കയിൽ ഉടനീളം 1,600 അധിക തിയറ്ററുകൾ പ്രദർശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ