പൊതു നന്‍മയ്ക്കായി ഉള്ള പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെയും പങ്കാളികള്‍ ആക്കണം എന്ന് പാപ്പ

സമൂഹത്തിന്റെ മുഴുവന്‍ നന്‍മയ്ക്കായി ഉള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരെയും പങ്കാളികള്‍ ആക്കണം എന്ന് ഇറ്റലിയിലെ പോലീസ് സേനയോട് പാപ്പ. ഇറ്റലിയിലെ പോലീസ് സേനയിലെ പ്രതിനിധികളുമായി ശനിയാഴ്ച നടന്ന യോഗത്തിലാണ് പാപ്പ ഈ കാര്യം അറിയിച്ചത്.

ഇറ്റലിയുടെ നാഷണല്‍ അസോസിയേഷന്‍ ഓഫ് സ്റ്റേറ്റ് പോലീസ്(എ. എന്‍. പി. എസ്)-ന്റെ 7000 അംഗങ്ങളുമായിയാണ് പാപ്പ കൂടികാഴ്ച നടത്തിയത്. നിയമത്തിന്റെ സംസ്കാരം ആളുകളിലേക്ക് എത്തിക്കാനായി, രാജ്യത്തെ പൌരന്‍മാരെ കൂടി ഇത്തരം സംഘടനകളുടെ ഭാഗമാക്കണം എന്ന് അദേഹം പറഞ്ഞു. പോലീസ് സേനയുടെ കരുത്തും മൂല്യങ്ങളും മുന്നോട്ട് കൊണ്ട് പോകുന്ന പോലീസുകാരും അതുപോലെ തന്നെ സര്‍വിസില്‍ നിന്ന് വിരമിച്ചവരുമാണ് എ. എന്‍. പി. എസ്-ല്‍ ഉള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ