മാതാവിന്റെ വണക്കമാസം സ്ത്രീകളുടെ ആത്മീയ ഉന്നമനത്തിനായി മാറ്റിവച്ച്, ഇറാഖ് 

ഐഎസ് ഭീകരരുടെ അധിനിവേശത്തില്‍ നിന്ന് ഇറാഖിലെ സ്ത്രീകളെ ആത്മീയമായി മോചിപ്പിക്കാനുള്ള പദ്ധതികളുമായി ഇറാഖിലെ സഭ. സ്ത്രീകളെ ക്രിസ്തുവില്‍ ശക്തിപ്പെടുത്താനും, അവര്‍ക്ക് ആത്മീയമായ പിന്തുണ നല്‍കുവാനുമായി ഇറാഖ് മൂന്നു ദിവസത്തെ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. മാതാവിനോടുള്ള പ്രത്യേക ഭക്തിയില്‍ മെയ് മാസം ആചരിക്കുന്നതിനു മുന്നോടിയായാണ് ഇറാഖിലെ സ്ത്രീകളെ ഒരുമിച്ചു കൂട്ടിയത്.

സഭാമാതാവിന്റെ തിരുനാള്‍ ആരാധനാക്രമത്തില്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള പാപ്പായുടെ പ്രഖ്യാപനത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടുകൊണ്ടാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നും ആത്മീയവും ബൗദ്ധികവും ബൈബിള്‍ പരവുമായ തലങ്ങളില്‍ സ്ത്രീകളെ ശക്തരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും സംഘാടകരില്‍ ഒരാളായ ഫാ. റോണി മോമിക പറഞ്ഞു.

2014 ല്‍ ഐഎസ്‌ഐഎസ് ഇറാഖില്‍ അധിനിവേശം നടത്തിയതിനെ തുടര്‍ന്ന് പലായനം ചെയ്തവര്‍ക്കുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ പുരോഹിതനായി നിയമിക്കപ്പെട്ട ഫാ. മോമികയായാണ് ഖുറാഖൊഷിലെ സെന്റ് എഫ്രായിം ദൈവാലയത്തിലെ വനിതകള്‍ക്കായുള്ള സംഘത്തിനു ആത്മീയ പിന്തുണ നല്‍കി വരുന്നത്. ഐഎസ്‌ഐഎസ് തകര്‍ത്ത സെന്റ് എഫ്രായിം ദൈവാലയം പതിയെ സാധാരണ ഗതിയിലുള്ള  പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.

‘ഇതു സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിനായാണ്. കാരണം അവരാണ് സമൂഹത്തിന്റെ അടിസ്ഥാനം. ഖുറാഖൊഷിലെ സ്ഥിതി ഇപ്പോഴും വളരെ മോശമാണ്. വീടുകള്‍ ഇപ്പോഴും കത്തിക്കുകയും തകര്‍ക്കുകയും ചെയ്യുന്നുണ്ട്. എല്ലാം ഇവിടെ ദുഷ്‌കരമാണ്. എന്നിരുന്നാലും വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിനു മുമ്പ് ഇവിടുള്ള സ്ത്രീകളെ പുനര്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കാരണം സ്ത്രീകളെ പുനരുദ്ധരിക്കുന്നതിലൂടെ കുട്ടികളെയും കുട്ടികളിലൂടെ കുടുംബങ്ങളെയും തുടര്‍ന്ന്, സമൂഹത്തെയും പുനര്‍നിര്‍മ്മിക്കുവാന്‍ കഴിയും’. ഫാ. മോമിക അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply