പ്രളയബാധിതർക്കു നാലുകോടി രൂപയുടെ സഹായവുമായി ഇരിങ്ങാലക്കുട രൂപത

പ്രളയം തകർത്തെറിഞ്ഞ സ്വപ്നങ്ങളെ കൂട്ടിച്ചേർക്കുവാൻ സഹായ ഹസ്തവുമായി ഇരിഞ്ഞാലക്കുട രൂപത. പ്രളയത്തിൽ വീട് നഷ്ട്ടപ്പെട്ടവർക്കായി നാലുകോടി രൂപ മുതൽ മുടക്കിൽ നൂറു ഭവനങ്ങൾ നിർമ്മിച്ചു നൽകുവാൻ ഉള്ള പദ്ധതി ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പൊളി കണ്ണൂക്കാടൻ പ്രഖ്യാപിച്ചു.

ജാതി മത വ്യത്യാസങ്ങൾക്കു അപ്പുറം ഇരിങ്ങാലക്കുട രൂപതയുടെ അതിർത്തിക്കുള്ളിൽ വരുന്ന അർഹരായ ആളുകൾക്കാവും വീട് വെച്ച് നൽകുക. വൈദിക ശുദ്ധീകരണ ദിനത്തിലാണ് അദ്ദേഹം പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പ്രതിമാസം 1000 രൂപ വീതം 1500 കുടുംബങ്ങൾക്ക് നൽകുന്ന പ്രവർത്തങ്ങൾ രൂപതയിൽ തുടർന്ന് വരുന്നുണ്ട്. രൂപതയിലെ വിവിധ ഇടവകകളുടെ സഹകരണത്തോടെ ഇതിനായി 1.50 കോടി രൂപയാണ് ചെലവിടുന്നത്.

പ്രളയം രൂക്ഷമായ സമയത്തും തുടർന്നും ക്യാമ്പുകളും മറ്റും സംഘടിപ്പിച്ചും ശുചീകരണ പ്രക്രിയയിൽ ജാതിമത വ്യത്യാസങ്ങളില്ലാതെ സഹകരിച്ചതും വൈദികരും സന്യസ്തരും സജീവമായിരുന്നു. കൂടാതെ മെഡിക്കൽ ക്യാമ്പുകളും മറ്റും നടത്തി പ്രളയബാധിതരുടെ ആരോഗ്യം തൃ[പ്തികരമാണെന്നു ഉറപ്പു വരുത്തുവാനും അവർക്കാവശ്യമുള്ള വൈദ്യ സഹായം ലഭ്യമാക്കുവാനും രൂപത ശ്രദ്ധിച്ചിരുന്നു. തുടർന്നും ഈ പ്രവർത്തങ്ങൾ തുടരുവാനാണ് രൂപതയുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ