ഇസ്ലാമിക് തീവ്രവാദികളുടെ ആക്രമണത്തിൽ കോംഗോയിൽ 27 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഇസ്ലാമിക് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നിരവധി പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 27 പേരെ തിരിച്ചറിയുവാൻ കഴിഞ്ഞു എന്ന് പ്രാദേശിക സഭയുടെ പ്രതിനിധികൾ അറിയിച്ചു. വടക്കൻ കിവ്‌ പ്രവിശ്യയിലെ ബെനി നഗരത്തിലാണ് തീവ്രവാദികൾ അപ്രതീക്ഷിത ആക്രമണം നടത്തിയത്.

ഒരു വലിയ സംഘം ആക്രമികൾ നഗരത്തിൽ അപ്രതീക്ഷിത ആക്രമണം നടത്തുകയായിരുന്നു. ജനവാസ കേന്ദങ്ങളിലേയ്ക്ക് ഇടിച്ചു കയറിയ സംഘം ആളുകൾക്ക് നേരെ വെടി ഉതിർത്തു. പതിനാലുപേരും നാലു സൈനികരെയും കൊല്ലപ്പെട്ടു എന്ന് സൈനിക വൃത്തം അറിയിച്ചു എങ്കിലും കൊല്ലപ്പെട്ടവർ നാല്പതോളം പേർ ഉണ്ടെന്നു പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. കൊല്ലപ്പെട്ടവരിൽ നിന്ന് 27 ക്രിസ്ത്യാനികളെ തിരിച്ചറിയുവാൻ കഴിഞ്ഞതായി കോംഗോയിലെ പള്ളികളുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ