ഇ​​സ്ര​​യേ​​ൽ, പ​​ല​​സ്തീ​​ൻ‌ എ​​ന്നീ ര​​ണ്ടു രാ​​ഷ്ട്ര​​ങ്ങ​​ൾ രൂ​​പീ​​ക​​രി​​ക്കു​​ക:  മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പരിഹാരം ഇ​​സ്ര​​യേ​​ൽ, പ​​ല​​സ്തീ​​ൻ‌ എ​​ന്നീ ര​​ണ്ടു രാ​​ഷ്ട്ര​​ങ്ങ​​ൾ രൂ​​പീ​​ക​​രി​​ക്കു​​ക മാത്രമാണ് എന്ന് ഫ്രാൻസിസ് മാർപാപ്പ. സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​സ​​​ലി​​​ക്ക​​​യു​​​ടെ ബാ​​​ൽ​​​ക്ക​​​ണി​​​യി​​​ൽ ക്രി​​​സ്മ​​​സ് ദിനത്തില്‍   ഉ​​​ർ​​​ബി എ​​​ത്ത് ഒ​​​ർ​​​ബി ( ​​​ന​​​ഗ​​​ര​​​ത്തി​​​നും ലോ​​​ക​​​ത്തി​​​നും) സ​​​ന്ദേ​​​ശം നൽകുകയായിരുന്നു അദ്ദേഹം. ​​​സന്ദേ​​​ശം ശ്ര​​​വി​​​ക്കാ​​​ൻ 50,000 വി​​​ശ്വാ​​​സി​​​ക​​​ൾ എ​​​ത്തി.

ജ​​​റു​​​സ​​​ല​​​മി​​​നെ ഇ​​​സ്രേ​​​ലിന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ച യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ൽ ആ​​​ഗോ​​​ള​​​പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് മാ​​​ർ​​​പാ​​​പ്പ  ഇത് പറഞ്ഞത്. ട്രം​​​പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ മാ​​​ർ​​​പാ​​​പ്പ മു​​​മ്പും പാപ്പ വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​സ്ര​​​യേ​​​ലും പ​​​ല​​​സ്തീ​​​നും ത​​​മ്മി​​​ലു​​​ള്ള പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു വ​​​ലി​​​യ പ്രാ​​​ധാ​​​ന്യ​​​മു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കൊ​​​റി​​​യ​​​ൻ പ്ര​​​ശ്ന​​​വും പ​​​രാ​​​മ​​​ർ​​​ശി​​​ച്ച മാ​​​ർ​​​പാ​​​പ്പ, ലോ​​​ക​​​ത്ത് യു​​​ദ്ധ​​​ത്തി​​​ന്‍റെ കാ​​​റ്റു​​​വീ​​​ശു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ