അല്‍ഫി എവാന്‍സിനു ഇറ്റാലിയന്‍ പൗരത്വം നല്‍കി 

ഇറ്റലിയിലെ വിദേശകാര്യ മന്ത്രാലയം അല്‍ഫി എവാന്‍സിനു ഇറ്റാലിയന്‍ പൗരത്വം നല്‍കുവാന്‍ തീരുമാനിച്ചു. അത്യപൂര്‍വ മസ്ഥിഷ്കരോഗം ബാധിച്ച കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള പോരാട്ടത്തില്‍ ആണ് കുട്ടിയുടെ മാതാപിതാക്കള്‍. അല്‍ഫിയെ വിദഗ്ധ ചികിത്സക്കായി ഇറ്റലിയിലെ പാപ്പയുടെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നത് കോടതി തടഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ കുട്ടിയുടെ ചികില്‍സ തടസപ്പെടാതിരിക്കുവാനും പാപ്പായുടെ ആശുപത്രിയില്‍ എത്തിക്കാനുമാണ് ഇറ്റാലിയന്‍ പൗരത്വം നല്‍കാന്‍ തീരുമാനിച്ചത്.

കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ പിന്‍വലിക്കുവാന്‍ കോടതി ഉത്തരവിട്ടിരുന്നു. കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുവാനും ചികിത്സ തുടരുവാനും ആവശ്യപ്പെട്ടുകൊണ്ട് നിരവധി ആളുകളാണ് നിരത്തില്‍ ഇറങ്ങിയത്. ഈ സാഹചര്യത്തില്‍ കുട്ടിക്ക് ഇറ്റാലിയന്‍ പൗരത്വം നല്‍കിയാല്‍ കുട്ടിയെ എത്രയും വേഗം പാപ്പായുടെ ആശുപത്രിയിലേയ്ക്ക് മാറ്റാനാകും എന്ന പ്രതീക്ഷയിലാണ്  വിദേശകാര്യ മന്ത്രി ആഞ്ചെലോനോ ആൽഫാനോയും  ആഭ്യന്തരമന്ത്രി മാർക്കോ മിൻനിറ്റിയും ചേര്‍ന്ന് കുട്ടിക്ക് പൗരത്വം നല്‍കുവാന്‍ തീരുമാനിച്ചത്.

കുട്ടിയെ ഇറ്റലിയിലെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനുള്ള അഭ്യര്‍ത്ഥനയുമായി പാപ്പയെ സന്ദര്‍ശിച്ചതിന് ശേഷമാണ് കുട്ടിക്ക് ഇറ്റാലിയന്‍ പൗരത്വം നല്‍കുവാനും ബബിനോ ജേസു ആശുപത്രിയിലേയ്ക്ക് മാറ്റുവാനും ഉള്ള നടപടികള്‍ ആരംഭിച്ചത്. ആല്‍ഫിക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാനും കുട്ടിയുടെ ജീവന്‍ സംരക്ഷിക്കുവാനും പാപ്പാ നിരവധി തവണ അഭ്യര്‍ത്ഥിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply