ദണ്ഡവിമോചനത്തെക്കുറിച്ച്  അപ്പസ്‌തോലിക പെനിറ്റെന്‍ഷ്യറിയുടെ പ്രഖ്യാപനം പ്രസിദ്ധപ്പെടുത്തി

2018 ഓഗസ്റ്റില്‍ അയര്‍ലണ്ടിലെ ഡബ്ലിനില്‍ വച്ചു നടക്കുന്ന  9-ാമത് ആഗോള കുടുംബസമ്മേളനത്തോടനുബന്ധിച്ച്, വിശ്വാസികള്‍ക്കു ഫ്രാന്‍സിസ് പാപ്പ അനുവദിച്ചു നല്‍കുന്ന ദണ്ഡവിമോചനത്തെക്കുറിച്ച് അപ്പസ്‌തോലിക പെനിറ്റെന്‍ഷ്യറിയുടെ പ്രഖ്യാപനം പ്രസിദ്ധപ്പെടുത്തി.

ഈ ഡിക്രിയനുസരിച്ച്  ദണ്ഡവിമോചനം ലഭിക്കുന്നതിന് പൊതുവായുള്ള നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതാണ്.  അനുരഞ്ജനകൂദാശ, ദിവ്യകാരുണ്യം എന്നിവയുടെ സ്വീകരണം, മാര്‍പ്പാപ്പായുടെ നിയോഗാര്‍ഥമുള്ള പ്രാര്‍ഥന എന്നിവയാണ്, സാധാരണ നിബന്ധനകള്‍.

അയര്‍ലണ്ടിലെ ഡബ്ലിനില്‍ വച്ച്, ഓഗസ്റ്റ് 21-26 തീയതികളില്‍ നടക്കുന്ന സമ്മേളനത്തില്‍  പാപ്പായുടെ സാന്നിധ്യമുള്ള ആഘോഷമായ സമാപനസമ്മേളനത്തില്‍ പങ്കുചേരുന്നവര്‍ക്കാണ് ദണ്ഡവിമോചനം ലഭിക്കുക.

അതിനു സാധിക്കാത്തവര്‍ക്ക്  ആത്മീയമായി ഇതില്‍  പങ്കുചേരുകയും, പ്രത്യേകിച്ച്, പാപ്പയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വഴി കേള്‍ക്കുകയും, കുടുംബം ഒരുമിച്ച്, ‘സ്വര്‍ഗസ്ഥനായ പിതാവേ’, എന്ന പ്രാര്‍ഥന, വിശ്വാസപ്രമാണം, ദൈവകാരുണ്യം യാചിച്ചുകൊണ്ടുള്ള പ്രാര്‍ഥനകള്‍ എന്നിവ ചൊല്ലി നിബന്ധനകള്‍ പാലിക്കുകയും ചെയ്താല്‍ പൂര്‍ണദണ്ഡവിമോചനം ലഭിക്കുന്നതാണെന്നും മനസ്താപമുള്ള ഹൃദയത്തോടെ, ഈ സമയത്ത്, കുടുംബങ്ങളുടെ നന്മയ്ക്കായി പ്രാര്‍ഥിക്കുന്ന ഏതൊരു വിശ്വാസിക്കും ഭാഗികമായ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണെന്നും ഡിക്രിയില്‍ പ്രസ്താവിക്കുന്നു.

ഇതുവരെ 103 രാജ്യങ്ങളില്‍ നിന്നായി 22,000 പേര്‍ ഈ സമ്മേളനത്തിനായി പേരു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here