സമാധാനം നിലനിര്‍ത്തുന്നതിനായി പ്രാര്‍ത്ഥനാ സഹായം യാചിച്ച് ജറുസലേം ആര്‍ച്ച് ബിഷപ്പ് 

ജറുസലേമില്‍ കലാപങ്ങളും ആക്രമണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമാധാനം വീണ്ടെടുക്കുന്നതിനായി പ്രാര്‍ത്ഥനാ സഹായം തേടി ജറുസലേമിലെ പാത്രിയാര്‍ക്കീസ്. ജറുസലേമില്‍ പുതിയ യുഎസ് എംബസി ഉദ്ഘാടനം ചെയ്തതിനോടനുബന്ധിച്ചാണ് ഇസ്രായേല്‍ക്കാരും പലസ്തീന്‍കാരും തമ്മില്‍ കലാപം ആരംഭിച്ചത്.

“സമാധാനത്തിനും എല്ലാവരുടെയും പരിവര്‍ത്തനത്തിനുമായി കൂടുതല്‍ പ്രാര്‍ത്ഥന ആവശ്യമാണ്. അനേകം യുവജനങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടു. മരിച്ചവരെ, അല്ലെങ്കില്‍ മുറിവേറ്റവരെ ഓര്‍ത്ത് നൂറുകണക്കിന് കുടുംബങ്ങളില്‍ നിന്ന് വിലാപം ഉയരുകയാണ്. മനുഷ്യ ജീവനെതിരെയുള്ള ഇത്തരം ക്രൂരമായ  ആക്രമണങ്ങളില്‍ അപലപിക്കുകയാണ്. നീതിക്കും സമാധാനത്തിനും വേണ്ടി വാദിക്കാനും നിലവിളിക്കാനും സാഹചര്യങ്ങള്‍ വീണ്ടും വീണ്ടും നമ്മെ നിര്‍ബന്ധിക്കുന്നു.” ആര്‍ച്ച് ബിഷപ്പ് പീര്‍ബട്ടിസ്റ്റ പിസബല്ല പറഞ്ഞു.

മേയ് പത്തൊന്‍പതാം തിയതി പന്തക്കുസ്ത തിരുനാളിന് തലേദിവസം വൈകുന്നേരം ജറുസലേമില്‍ സമാധാനം വീണ്ടെടുക്കുന്നതിനായി സെന്റ് സ്റ്റീഫന്‍ ദൈവാലയത്തില്‍ ജാഗരണ പ്രാര്‍ത്ഥന നടത്തുമെന്നും ബിഷപ്പ് അറിയിച്ചു. വിശുദ്ധനാട്ടിലെ  വിശ്വസികള്‍ക്കൊപ്പം ലോകം മുഴുവനും അന്നേദിവസം പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

ജറുസലേമില്‍ യുഎസ് എംബസി ആരംഭിച്ചതിനെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ 57  പലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു. 2700 റോളം ആളുകള്‍ക്ക് പരിക്കേറ്റു. കലാപകാരികളെ പിരിച്ചു വിടുന്നതിനായി പ്രയോഗിച്ച ടിയര്‍ ഗ്യാസ് ശ്വസിച്ചു ഒരു കുഞ്ഞും മരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply