യേശുവിന്റെ വരവ് പരിവർത്തനത്തിലേക്കുള്ള ഒരു ക്ഷണം തന്നെയാണ്: ഫ്രാൻസിസ് പാപ്പാ 

യേശുവിന്റെ ജനനവും അതെ തുടർന്ന് വരുന്ന വിശുദ്ധ സ്തേഫാനോസിന്റെ തിരുനാളും തമ്മിൽ ബന്ധമുണ്ടെന്നും ഇവ രണ്ടും നമ്മെ പരിവർത്തനത്തിന്റെ പാതയിലേക്കു ക്ഷണിക്കുകയാണെന്നും ഫ്രാൻസിസ് പാപ്പ. വിശുദ്ധ  സ്തേഫാനോസിന്റെ തിരുനാളിനോടനുബന്ധിച്ചു സെന്റ് പീറ്റെഴ്സ് സ്ക്വയറിൽ കൂടിയിരുന്ന തീർത്ഥാടകർക്ക് നൽകിയ സന്ദേശത്തിലാണ് പാപ്പ ഈ കാര്യം വ്യക്തമാക്കിയത്.

“ക്രിസ്തുവിന്റെ സന്ദേശം നമ്മെ സംബന്ധിച്ചിടത്തോളം അസുഖകരവും അസ്വസ്ഥജനകവുമാണ്. കാരണം അത് ലോകത്തിന്റെ മതശക്തിയെ വെല്ലുവിളിക്കുന്നതും മനസാക്ഷിയെ പ്രകോപിപ്പിക്കുന്നതും ആണ്. അതിനാൽ മാറ്റങ്ങൾ ആവശ്യമാണ്. മനോഭാവങ്ങൾ മാറണം. മുൻപത്തെ പോലെ ചിന്തിക്കുന്നത് ഒഴിവാക്കണം. എന്നിട്ടു മാറ്റങ്ങൾ കൊണ്ടുവരണം”. പാപ്പ കൂട്ടിച്ചേർത്തു. അവന്‍ മനുഷ്യരുടെ ഇടയിൽ ദൈവത്തിന്റെ പുതിയ സാന്നിദ്ധ്യത്തെ ഉറപ്പിച്ചു എന്നും തന്റെ പ്രബോധനങ്ങള്‍ കൊണ്ട്  ജനങ്ങളുടെ നേതാക്കളെ പ്രതിസന്ധിയിലാക്കി എന്നും സ്തേഫാനോസിനെ കുറിച്ച് പാപ്പ പറഞ്ഞു.

“ദൈവത്തിന്‍റെ യഥാർത്ഥ ദൈവാലയം യേശുവാണ്. നിത്യമായ വചനം നമ്മുടെ മധ്യത്തിൽ ജീവിക്കാൻ വരുന്നു. പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി അവിടുന്ന് തീരുന്നു  എന്ന്  സ്തേഫാനോസ് ജനത്തോട് വിളിച്ചു പറഞ്ഞു. ജറുസലേം ദേവാലയം നശിപ്പിക്കപ്പെടും എന്ന തന്‍റെ പ്രവചനത്തെ തുടർന്ന് മരണശിക്ഷയ്ക്കായി സ്തേഫാനോസ് വിധിക്കപ്പെട്ടു എങ്കിലും അവൻ തന്റെ അവസാന ശ്വാസം വരെ ദൈവത്തിന്റെ സന്ദേശം വഹിച്ചു.  തന്റെ ശത്രുക്കൾക്കായി പ്രാർത്ഥിച്ചുകൊണ്ടാണ് സ്തേഫാനോസ് മരിക്കുന്നത്.” പാപ്പ ഓർമ്മിപ്പിച്ചു. സ്തേഫാനോസിന്റെ അവസാന നിമിഷത്തെ പ്രാർത്ഥനയും ഈശോയുടെ കുരിശിലെ പ്രാർത്ഥനയും ഒരുപോലെ ആയിരുന്നു എന്നും പാപ്പ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ