ഈശോയെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നു 

ഈശോ ജനിച്ച്, ഏതാനും ദിവസങ്ങള്‍ക്കു ശേഷം അവിടുത്തേയ്ക്ക് പേരിടുവാനും പരിച്ഛേദനം നടത്തുവാനുമായി ഒരു പുരോഹിതന്‍ അവരെ സന്ദര്‍ശിച്ചു. യഹൂദ പാരമ്പര്യം അനുസരിച്ച് ഈശോ ജനിച്ച് ഒരു മാസം പ്രായമാകാറായപ്പോള്‍ മറിയവും ജോസഫും കൂടി കുഞ്ഞിനെ ജറുസലേം  ദൈവാലയത്തില്‍ സമര്‍പ്പിക്കുവാനായി കൊണ്ടുപോയി. ബെത്‌ലഹേമില്‍ നിന്ന് ജറുസലേമിലേക്കുള്ള അവരുടെ യാത്രയില്‍ തിരുക്കുടുംബത്തിനു കാവലായി മാലാഖമാര്‍ നിന്നിരുന്നു.

മോശയുടെ നിയമപ്രകാരം അമ്മയുടെയും ജനിച്ച കുഞ്ഞിന്റെയും വിശുദ്ധീകരണമായിരുന്നു ദൈവാലയ സമര്‍പ്പണം. തിരുക്കുടുംബം ദൈവാലയത്തില്‍ പ്രവേശിച്ചപ്പോള്‍ അന്നാ പുണ്യവതിയും ശിമയോനും പരിശുദ്ധാത്മാവിന്റെ പ്രേരണ അനുസരിച്ച്, ദൈവാലയത്തിലെത്തി. അവര്‍ ദൈവപുത്രനെ സ്തുതിക്കുകയും പുത്രനെ കാണുവാന്‍ തങ്ങളെ അനുവദിച്ച ദൈവത്തിനു നന്ദി പറയുകയും ചെയ്തു.

ദൈവാലയത്തില്‍ മറിയവും ജോസഫും രാവിലെ 9 മണിയോടെ പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു. ഒമ്പതുമാസം ഈശോയെ ഉദരത്തില്‍ വഹിച്ചതിന്റെ സ്മരണയില്‍ ആരംഭിച്ച പ്രാര്‍ത്ഥന അര്‍ധരാത്രി വരെ നീണ്ടു. ഒന്‍പത് ദിവസം നീണ്ടുനിന്ന പ്രാര്‍ത്ഥനയില്‍, ഗബ്രിയേല്‍ മാലാഖ തനിക്ക് വെളിപ്പെടുത്തല്‍ നല്‍കുന്നതിന് മുന്‍പുള്ള ദൈവത്തിന്റെ വെളിപാടുകളെയും മറിയം അനുസ്മരിച്ചു. അവര്‍ ആ ദിവസങ്ങളില്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. പാപികളായവര്‍ക്കു വേണ്ടി മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുവാനും അവര്‍ ശ്രമിച്ചു.

പ്രാര്‍ത്ഥനയ്ക്കുശേഷം അവര്‍ അന്നയെയും ശിമയോനെയും കണ്ടുമുട്ടി. അവര്‍ മറിയത്തിനും ജോസഫിനും ദൈവത്തിന്റെ രക്ഷാകര പദ്ധതികളെക്കുറിച്ച് ബൈബിളില്‍ പറയുന്ന കാര്യങ്ങളും പ്രവചനങ്ങളും വിശദീകരിച്ചു കൊടുത്തു.

(source: ‘Mary’s Life and Reflections As Seen In The Mystical City of God’ by  Mary Joan Wallace )

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here