മാർ റാഫേൽ തട്ടിൽ ജീസസ് യൂത്ത് ആഗോള ഉപദേഷ്ടാവ്

ജീസസ് യൂത്ത് ഇന്റർനാഷണൽ കൗൺസിലിന്റെ ആഗോള ആത്‌മീയ ഉപദേഷ്ടാവായി ഷംഷാബാദ് രൂപത ബിഷപ്പ് മാർ റാഫേൽ തട്ടിലിനെ നിയമിച്ചു. അടുത്ത ഡിസംബർ വരെയാണ് മാർ റാഫേൽ തട്ടിൽ ഈ സ്ഥാനത്തു തുടരുന്നത്.

വത്തിക്കാനിലെ പ്രീഫെക്ട് കർദിനാൾ കെവിൻ ഫാരേൽ ആണ് നിയമന ഉത്തരവിൽ ഒപ്പുവെച്ചത്. ആർച്ച് ബിഷപ്പ് എബ്രഹാം വിരുതുകുളങ്ങര ആയിരുന്നു നേരത്തെ ആത്‌മീയ ഉപദേഷ്ടാവ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ