നിഖാരാഗ്വയിലെ ജസ്യൂട്ട് യൂണിവേഴ്സിറ്റി ആക്രമണം: ബിഷപ്പുമാര്‍ അപലപിക്കുന്നു 

പോലീസ് അര്‍ധസൈനിക ആക്രമണങ്ങള്‍  അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്, നിഖാരാഗ്വയിലെ ബിഷപ്പുമാര്‍ നിരാഹാരസമരത്തിന്. സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യത്തിന്റെ ഏകാധിപത്യ പ്രസിഡന്റിനെ  മാറ്റി നിര്‍ത്താനും അവര്‍ ആവശ്യപ്പെട്ടു.

നിഖാരാഗ്വയിലെ ബിഷപ്പുമാര്‍ക്ക് ആഴമായ വേദന അനുഭവപ്പെട്ടു. സര്‍ക്കാരിനെതിരായുള്ള സായുധസംഘങ്ങള്‍ കഴിഞ്ഞ രാത്രിയില്‍ നടത്തിയ ആക്രമണങ്ങളെയും എല്ലാ അക്രമാസക്ത പ്രവര്‍ത്തനങ്ങളെയും ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു എന്ന് നിഖരാഗ്വന്‍ ബിഷപ്പുമാരുടെ കോണ്‍ഫറന്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജെസ്യൂട്ട് അമേരിക്കയുടെ ജസ്വീറ്റ്-ഓവര്‍ യൂണിവേഴ്‌സിറ്റിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ചുരുങ്ങിയത് 5,000 പ്രതിഷേധ പ്രകടനക്കാര്‍  അഭയം തേടി എന്ന് ജസ്യൂട്ട് പിതാവ് ജോസ് അല്‍ബെര്‍ട്ടോ ഇഡിയാകുസ് അറിയിച്ചു.

മെയ് 27 ന് മുഖംമുടി ധരിച്ച മൂന്നു പേര്‍ യൂണിവേഴ്സിറ്റിയില്‍ ആക്രമണം നടത്തിയെന്നും ആര്‍ക്കും പരിക്കുകളില്ല എന്നും പ്രസ്താവനയില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here