സീറോ മലബാര്‍ സഭയുടെ അല്‍മായ ദൈവശാസ്ത്രജ്ഞന്‍ മേടയില്‍ ജോസ് ഫിലിപ് സാര്‍ നിര്യാതനായി

സീറോ മലബാര്‍ സഭയുടെ വിശ്വാസ പരിശീലന മേഖലയില്‍ നിറസാന്നിധ്യമായിരുന്ന ശ്രീ . മേടയില്‍ ജോസ് ഫിലിപ്പ് സാര്‍ നിര്യാതനായി. ചങ്ങനാശേരി കുറുമ്പനാടം ഇടവകാംഗമായ ജോസ് ഫിലിപ്പ് സാര്‍ സീറോ മലബാര്‍ സഭയ്ക്ക് നല്‍കിയ സേവനം നിസ്തുലമാണ്. അല്‍മായ ദൈവശാസ്ത്രജ്ഞ്ജന്‍ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.

വിശ്വാസ പരിശീലനരംഗത്തെ പല നൂതന സംരംഭങ്ങളുടെയും ഉപജ്ഞാതാവായിരുന്നു അദ്ദേഹം. കുട്ടികളുടെ വിശ്വാസ പരിശീലനത്തിനായി പത്തു ദിവസത്തെ വിശ്വാസോത്സവം ആരംഭിച്ചത് അദ്ദേഹത്തിൻറെ നിർദ്ദേശാനുസരണം ആയിരുന്നു. കൂടാതെ കാറ്റക്കേറ്റിക്കല്‍ ലീടെഴ്സ് ട്രെയിനിംഗ്, നവാഗത അധ്യാപകര്‍ക്കുള്ള ട്രെയിനിംഗ്, മതബോധന മാധ്യമ കോഴ്സ്, ഓഡിയോ വിഷ്വല്‍ ട്രെയിനിംഗ് കോഴ്സ് തുടങ്ങി ധാരാളം നൂതന ആശയങ്ങളും പരിശീലന പരിപാടികളും അദ്ദേഹം നടപ്പിലാക്കിയിരുന്നു.  ബാംഗ്ലൂർ ധർമാരാം കോളേജിൽ നിന്ന് BTh , വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിൽ നിന്ന് MTh എന്നിവ സ്വന്തമാക്കി. തുടർന്ന് സഭയുടെ വിശ്വാസം പരിശീലിപ്പിക്കുന്നതിനും പകർന്നു കൊടുക്കുന്നതിനുമായി തന്റെ ജീവിതം ചിലവഴിക്കുകയായിരുന്നു  ജോസ് ഫിലിപ്പ് സാര്‍.

1980 ൽ അതിരൂപതാ മതബോധന സെക്രട്ടറിയായും സന്ദേശനിലയത്തിന്റെ മതബോധന പരിശീലനങ്ങളുടെ ഓർഗനൈസറായും നിയമിതനായ ജോസ് ഫിലിപ്പ് സാര്‍ തുടർന്നുള്ള തന്റെ പ്രവർത്തങ്ങൾ സഭയ്ക്കായി മാറ്റി വയ്ക്കുകയായിരുന്നു. കഴിഞ്ഞ 36 വർഷമായി സീറോ മലബാർ സഭയിലെ അദ്ദേഹത്തി നിസ്തുല സേവനത്തിലൂടെ അദ്ദേഹത്തിന് അനേകം  വിശ്വാസികളിലേയ്ക്കും സന്ന്യസ്തരിലേയ്ക്കും സഭയുടെ പൈതൃകവും വിശ്വാസത്തിന്റെ അടിസ്ഥാനവും പകർന്നു കൊടുക്കുവാൻ കഴിഞ്ഞിരുന്നു.

തന്റെ അറുപത്തിയാറാം വയസിലും അദ്ദേഹം ചുറുചുറുക്കോടെ സഭയ്ക്കായും   ദൈവത്തിനായും പ്രവർത്തിച്ചിരുന്നു.  ദൈവശാസ്ത്രപരമായ കാര്യങ്ങളിൽ സംശയവുമായി എത്തുന്നവർക്ക് ഏതു സമയവും സമീപിക്കാൻ കഴിയുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഭൂമിയിലെ തന്റെ ദൌത്യം പൂര്‍ത്തിയാക്കി അദ്ദേഹം കടന്നു പോകുമ്പോള്‍ അനേകം സാധ്യതകളിലെയ്ക്കുള്ള ചൂണ്ടുപലകയാണ് സഭയ്ക്ക് നഷ്ടമാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply